കുത്തകകൾക്ക് കടൽ തീറെഴുതാനുള്ള നയത്തിൻ്റെ ഭാഗമാണ് കടൽമണൽ ഖനനം

Advertisement

കൊല്ലം. കടൽ കുത്തകൾക്ക് തീറെഴുതാനുള്ള നയത്തിൻ്റെ ഭാഗമാണ് കടൽമണൽ ഖനനമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.ഖനനത്തിന് വരുന്നവർക്ക് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളെ നേരിടേണ്ടി വരുമെന്നുo കേരള തീരം ഖനനം ചെയ്യാൻ അനുവദിക്കില്ലെന്നും സി ഐ ടി യു സംഘടിപ്പിച്ച കടൽ സംരക്ഷണശൃംഖല ഉദ്ഘാടനം ചെയ്തു കൊണ്ട് എം എ ബേബി പറഞ്ഞു

കേരളത്തിൽ ചാവക്കാടും പൊന്നാനിയും പിന്നെ വർക്കല മുതൽ അമ്പലപ്പുഴ വരെ നീണ്ടുകിടക്കുന്ന 85 കിലോ മീറ്റർ ദൈർഘ്യമുള്ള കൊല്ലം പരപ്പുമാണ് കടൽ മണൽ ഖനനത്തിനായി നിലവിൽ
ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.ആദ്യഘട്ട ഖനനത്തിന് ലക്ഷ്യമിടുന്ന കൊല്ലം പരപ്പിൽ നിന്നും ഏകദേശം 300 ദശലക്ഷം ടണ്‍ മണ്ണാണ് എടുത്തുമാറ്റാണ് നീക്കം. ഇത് കടലിൻ്റെ ആവാസവ്യവസ്ഥയെ തകർക്കുമെന്നും മത്സ്യസമ്പത്തിനെ ഇല്ലാതാക്കുമെന്നാണ് മത്സ്യത്തൊഴിലാളികളും, മത്സ്യത്തൊഴിലാളി സംഘടനകളും ഉയർത്തുന്ന ആശങ്ക.ഖനനത്തിന് എത്തുന്നവർ കുളച്ചിൽ യുദ്ധം ഓർക്കണമെന്ന് സി ഐ ടി യു സംഘടിപ്പിച്ച കടൽ സംരക്ഷണശൃംഖല ഉദ്ഘാടനം ചെയ്തു കൊണ്ട് എം എ ബേബി പറഞ്ഞു.ഡച്ചുകപ്പലുകളെ പരാജയപ്പെട്ടുത്തിയ മത്സ്യത്തൊഴിലാളികളുടെ ചെറുത്ത് നിൽപ് മറന്ന് പോകരുതെന്ന് ഓർമ്മപ്പെടുത്തൽ

തീരദേശമുള്ള സംസ്ഥാനങ്ങളോട് ചർച്ച ചെയ്യാതെയാണ് കേന്ദ്ര സർക്കാർ തീരുമാനം എടുത്തതെന്നും സി ഐ ടി യു, ഖനനം ചെയ്യാൻ എത്തുന്നവർക്ക് മത്സ്യത്തൊഴിലാളികളെ കേരളാ തീരത്ത് നേരിടേണ്ടി വരുമെന്നും നേതാക്കൾ പറഞ്ഞു.ഫെബ്രുവരി 28 നാണ് കടൽമണൽ ഖനനവുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികൾ പൂർത്തിയാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here