തിരുവനന്തപുരം. ലൈഫ് പദ്ധതിയില്‍ വീട് കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനമാണ് ധനമന്ത്രി നടത്തിയത്.. ഒരു ലക്ഷം വീടുകള്‍ കൂടി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് 1160 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയ്ക്കായി 55 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ഇത്തവണ ബജറ്റില്‍ ലൈഫ് പദ്ധതിയ്ക്കായി മാറ്റവച്ചത് 1160 കോടി രൂപ. കഴിഞ്ഞ ബജറ്റിലെതിനെക്കാള്‍ 80 കോടി രൂപ കൂടുതല്‍.
ലൈഫ് പദ്ധതിയ്ക്ക് 5.39 ലക്ഷം ഗുണഭോക്താക്കളെയാണ് കണ്ടെത്തിയിട്ടുള്ളത്.ഇതില്‍ 4.27 ലക്ഷം പേര്‍ക്ക് വീട് ലഭിച്ചു കഴിഞ്ഞു.. ഇനി 1.11 വീടുകള്‍ നിര്‍മ്മാണ ഘട്ടത്തിലൂമാണ്.. ഇവ വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.. 2016 ന് ശേഷം 18000 കോടി രൂപയാണ് ലൈഫ് മിഷന് വേണ്ടി ചെലവഴിച്ചതും…ഇത് കൂടാതെയാണ് പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പദ്ധതിയില്‍ വീട് നല്‍കാന്‍ സംസ്ഥാന വിഹിതമായി 55 കോടി രൂപയും വകയിരുത്തി.. വീടിനുള്ള 4 ലക്ഷം രൂപ ചെലവില്‍ 1.2 ലക്ഷം രൂപയാണ് കേന്ദ്ര വിഹിതം.. ഈ വീടുകളും ലൈഫ് ഗുണഭോക്താക്കള്‍ക്കാണ് ലഭിക്കുന്നത്..
താഴ്ന്ന വരുമാനക്കാര്‍ക്ക് ഭവന നിര്‍മ്മാണത്തിന് 3 ലക്ഷം രൂപ സബ്‌സിഡി നല്‍കാന്‍ 24 കോടി രൂപയും മാറ്റിവച്ചു.. ഇവയെല്ലാം മാറ്റി നര്‍ത്തിയാല്‍ പുതിയ ഒരു ഭവന പദ്ധതിയും ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചു.. നഗര ഗ്രാമ പ്രദേശങ്ങളില്‍ ഇടത്തരം വരുമാനക്കാര്‍ക്ക് താങ്ങാനാകുന്ന ചെലവില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്സുകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്്യത്തോടെയുള്ള സഹകരണ പദ്ധതി പ്രഖ്യാപിച്ചത്.. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നമ്മുടെ നഗരങ്ങളില്‍ ഒരു ലക്ഷം ഭവനങ്ങളെങ്കിലും നിര്‍മിക്കാന്‍ സഹായിക്കുന്നതാണ് ഈ പദ്ധതി. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത പോലെയുള്ള നഗരങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയിട്ടുള്ള ഭവന പദ്ധതിയുടെ മാതൃകയാണ് ഇത്..ജീര്‍ണ്ണാവസ്ഥയിലുള്ള എംഎന്‍ ലക്ഷം വീടുകള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പുനര്‍ നിര്‍മ്മിക്കും.. ഇതിനായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്..