കൊച്ചി. പണം ഇടപാട് ഡയറി കണ്ടെത്തി പോലീസ്. പകുതി വില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്ദു കൃഷ്ണന്റെ പണമിടപാട് വിവരങ്ങൾ രേഖപ്പെടുത്തിയ രണ്ട് ഡയറികൾ പോലീസ് കണ്ടെത്തി. മൂവാറ്റുപുഴ പായിപ്രയിലെ ഓഫീസിൽ നിന്നാണ് ഇത് കണ്ടെത്തിയത്. പണം നൽകിയവരുടെ വിശദാംശങ്ങൾ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്
അനന്തു കൃഷ്ണൻ വാങ്ങിയ ഭൂമിയുടെ ആധാരങ്ങൾ കസ്റ്റഡിയിലെടുത്ത് ക്രയവിക്രയ സാധ്യത മരവിപ്പിക്കും. നടപടികൾ ആരംഭിച്ച പോലീസ് വ്യക്തമാക്കി. ആധാരങ്ങൾ സൂക്ഷിച്ചിരിക്കുന്നത് മൂവാറ്റുപുഴയിലെ ഓഫീസിലും വീട്ടിലുമായി എന്ന് അനന്തു കൃഷ്ണന്റെ മൊഴി. പകുതി വില തട്ടിപ്പ് ഇന്നലെ രജിസ്റ്റർ ചെയ്തത് 6 കേസുകൾ.
സ്കൂട്ടർ വാഗ്ദാനം നൽകി പണം വാങ്ങിയത് 40000 പേരിൽനിന്ന് എന്ന് കണ്ടെത്തൽ. പതിനെണ്ണായിരം പേർക്ക് സ്കൂട്ടർ വിതരണം ചെയ്തതായി കണ്ടെത്തി. തട്ടിപ്പ് പണം പിരിക്കാൻ നിന്ന് ജീവനക്കാർക്ക് താമസിക്കാൻ ഫ്ലാറ്റുകൾ ഉൾപ്പെടെ വാടകയ്ക്ക് എടുത്ത് നൽകി. സൗജന്യ താമസം ഒരുക്കി നൽകിയതായും പോലീസ് കണ്ടെത്തി. ഗൃഹോപകരണങ്ങൾ പകുതി വിലയ്ക്ക് നൽകാമെന്ന് പറഞ്ഞ 95000 പേരിൽ നിന്നും പണം വാങ്ങി. ഇടുക്കി ജില്ലയിൽ ബിനാമി പേരുകളിലും സ്ഥലം വാങ്ങിയതായും പോലീസ് കണ്ടെത്തൽ