കോഴിക്കോട്. സി.പി.എം. കോഴിക്കോട് ജില്ല കമ്മിറ്റിയിൽ നിന്നും പി.കെ ദിവാകരനെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തം.വിഭാഗീയത തുടച്ച് നീക്കി പ്രസ്ഥാനത്തെ സംരക്ഷിക്കുകയെന്ന മുദ്രാവാക്യവുമായി പ്രവർത്തകർ വീണ്ടും പ്രകടനം നടത്തി.മണിയൂർ നടുവയലിലാണ് പ്രതിഷേധം നടന്നത്.കഴിഞ്ഞ ദിവസങ്ങളിൽ
മണിയൂർ മുടപ്പിലാവിലും, തിരുവള്ളൂരിലും പ്രവർത്തകർ നേതൃത്വത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.പ്രതിഷേധം തണുപ്പിക്കാൻ ലോക്കൽ, ബ്രാഞ്ച് യോഗങ്ങൾ വിളിച്ച് ചേർക്കാൻ ജില്ല സെക്രട്ടറി എം. മെഹബൂബ് പങ്കെടുത്ത യോഗത്തിൽ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റ അടിസ്ഥാനത്തിൽ ലോക്കൽ കമ്മിറ്റികൾ ചേർന്നെങ്കിലും ബ്രാഞ്ച് യോഗങ്ങൾ ചേർന്നിരുന്നില്ല.