വാർത്താനോട്ടം

Advertisement

2025 ഫെബ്രുവരി 09 ഞായർ

BREAKING NEWS

👉കർണ്ണാടയിൽ ബംഗ്ലൂർ കണ്ണൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിന് തീപിടിച്ചു.പുലർച്ചെ ഒന്നിനായിരുന്നു സംഭവം ആളപായമില്ല.

👉 പാതിവില തട്ടിപ്പ് പ്രതി അനന്തു കൃഷ്ണൻ്റെ രണ്ട് ഡയറികൾ കണ്ടെടുത്ത് അന്വേഷണ സംഘം.

👉 ഡൽഹി മുഖ്യമന്ത്രി: ബിജെപി സംസ്ഥാന ധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവയുടെ പേരിന് മുൻതൂക്കം.

👉 വയനാട്ടിലെ തലപ്പുഴയിൽ കടുവ സാന്നിധ്യം. കമ്പിപ്പാലം ജനവാസ മേഖലയിലെ കാൽപ്പാടുകൾ കടുവയുടേതെന്ന് നിഗമനം.

👉പാലക്കാട് പനംകുറ്റിയിൽ പുലിയുടെ മുന്നിൽ അകപ്പെട്ട സ്വദേശി ഡിബി അത്ഭുതകരമായി രക്ഷപ്പെട്ടു.

👉ജമ്മു കശ്മീർ സോനാ മാർഗ്ഗിൽ തീപിടുത്തം

👉രാഹുൽ ഗാന്ധിക്കെതിരെ കേസ്സെടുത്ത് ഒഡീഷാ പോലീസ്

👉കുടുംബ വഴക്കിനെ തുടർന്ന് പാലക്കാട് ഉപ്പും പാടത്ത് പര ശ്പരമുള്ള ആക്രമണത്തിൽ മധ്യവയസ്ക്കൻ ഭാര്യയെ കുത്തി കൊന്നു.

🌴കേരളീയം🌴

🙏 സംസ്ഥാനത്ത് ഇന്നും താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

🙏എലപ്പുള്ളി ബ്രൂവറിയുമായി മുന്നോട്ട് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഭൂമി തരംമാറ്റല്‍ അനുമതി നിഷേധിച്ചത് സിപിഐ എതിര്‍പ്പായി കാണുന്നില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

🙏പാതിവില തട്ടിപ്പുകേസിലെ പ്രതി അനന്തു കൃഷ്ണന്‍ എറണാകുളം, ഇടുക്കി ജില്ലകളിലെ ചെറുതും വലുതുമായ അന്‍പതോളം രാഷ്ട്രീയക്കാരുടെ ‘പൊളിറ്റിക്കല്‍ ഫണ്ടര്‍’ ആണെന്നു പൊലീസ് കണ്ടെത്തി.

🙏കേരളത്തിലെ ആദിവാസി മേഖലയിലെ ആരോഗ്യ ഇടപെടലുകള്‍ക്ക് പിന്തുണയുമായി ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ ഇക്കാര്യമറിയിച്ചത്.

🙏ഐസിയു പീഡന കേസില്‍ അതിജീവിതയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട്.

🙏കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിനെതിരെ പരാതികള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് റവന്യൂ വകുപ്പിന്റെ വിവരാവകാശ രേഖ.

🙏 ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ ഹെല്‍ത്ത് സെന്ററില്‍ സ്വകാര്യ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം. ലോഡ് കണക്കിന് പഴയ പ്ലാസ്റ്റിക് ചാക്കുകളും കുപ്പികളും കത്തിനശിച്ചു.

🙏 മലപ്പുറം എളങ്കൂറിലെ വിഷ്ണുജ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് പ്രഭിനെ ജോലിയില്‍ നിന്ന് ആരോഗ്യ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. കേസില്‍ ജയിലിലായതോടെയാണ് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നഴ്സായ പ്രഭിനെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുത്തത്.

🙏 തിരുമുക്ക് എം.ഇ.എസ്. എന്‍ജിനിയറിങ് വനിതാ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് പരിക്കേറ്റ യുവതികളില്‍ ഒരാള്‍ മരിച്ചു. തൃശ്ശൂര്‍ തോളൂര്‍ പള്ളാട്ടില്‍ മനോജിന്റെയും ശര്‍മിളയുടെയും മകള്‍ പി.എം.മനീഷ (26)യാണ് മരിച്ചത്.

🙏 27 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ദില്ലിയില്‍ അധികാരം തിരികെ പിടിച്ച ബിജെപി നേടിയത് ആകെയുള്ള 70 സീറ്റില്‍ 48 സീറ്റുകള്‍. കഴിഞ്ഞ തവണ 62 സീറ്റുണ്ടായിരുന്ന ആംആദ്മി പാര്‍ട്ടി 22 സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് ഒറ്റ സീറ്റില്‍ പോലും വിജയിക്കാനായില്ല.

🙏ഡല്‍ഹിയിലേത് ഐതിഹാസിക വിജയമെന്ന് ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി.

🙏 നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന കേസില്‍ അറസ്റ്റിലായ പ്രൊഫസര്‍മാരെ സസ്പെന്‍ഡ് ചെയ്തു. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഉള്‍പ്പെടെ നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) ഇന്‍സ്പെക്ഷന്‍ കമ്മിറ്റി അധ്യക്ഷനെയും ആറ് അംഗങ്ങളെയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്.

🙏 ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂളിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. നവി മുംബൈയിലെ സീവുഡ്സ് മേഖലയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം.

🇦🇽 അന്തർദേശീയം 🇦🇴

🙏ലോകത്തിന്റെ നിലനില്‍പിനെ തന്നെ ദോഷകരമായി ബാധിക്കുന്ന പ്ലാസ്റ്റിക്കിലേക്ക് മടങ്ങാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പരിസ്ഥിതി സൗഹാര്‍ദമായ കടലാസ് സ്‌ട്രോകള്‍ ഉപയോഗിക്കാനുള്ള മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ബന്ധം അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.

🙏 കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്റെ നയവും ഭീഷണിയും കാരണം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാര്‍ട്ട് ടൈം ജോലികള്‍ ഉപേക്ഷിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

🙏 ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ട്രഷറി വകുപ്പ് രേഖകള്‍ എടുക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ ശ്രമം തടഞ്ഞ് കോടതി.

🏏 കായികം

🙏 ഉത്തരാഖണ്ഡില്‍ നടക്കുന്ന 38-ാം ദേശീയ ഗെയിംസില്‍ ഇന്നലേയും കേരളത്തിന് സ്വര്‍ണം. വനിതകളുടെ തെയ്ക്വാന്‍ഡോയില്‍ കേരളത്തിന്റെ മാര്‍ഗരറ്റ് മരിയ റെജിയാണ് സ്വര്‍ണം കരസ്ഥമാക്കിയത്.

🙏 ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനം ഇന്ന്. ഒഡീഷയിലെ കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ ഉച്ചക്ക 1.30 മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം ഇന്ത്യക്കൊപ്പമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here