കയ്പമംഗലം. മാരക സിന്തറ്റിക്ക് ലഹരി മരുന്നായ എം.ഡി.എം.എ യുമായി രണ്ട് പേർ കയ്പമംഗലത്ത് പിടിയിൽ. ചളിങ്ങാട് സ്വദേശി ഫരീദ് (25), ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി സാബിത്ത് (21) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 13 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. വാഹനത്തിൻ്റെ റിയർ വ്യൂ മിററിൻ്റെ ഉള്ളിൽ കടലാസിൽ പൊതിഞ്ഞു സീപ് ലോക്ക് കവറിൽ സൂക്ഷിച്ചിരുന്ന നിലയിൽ ആയിരുന്നു മയക്കുമരുന്ന്.