മകന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാതാവ്

Advertisement

തിരുവനന്തപുരം: മകന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാതാവ്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഇയാള്‍ ദുര്‍മന്ത്രവാദത്തിന് ഇരയാണോ എന്നാണ് സംശയം. വെള്ളറട കിളിയൂരില്‍ ഈ മാസം അഞ്ചിനാണ് കൊലപാതകം നടന്നത്.

വെള്ളറട സ്വദേശി ജോസിനെ മകന്‍ പ്രജിന്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവ സമയത്ത് അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ കൃത്യം കണ്ട ‘അമ്മ ബോധരഹിതയായി വീഴുകയായിരുന്നു. ഇപ്പോഴിതാ പ്രജിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ‘അമ്മ സുഷമ. കോവിഡ് കാലത്ത് മെഡിസിന് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് പ്രജിന്‍ നാട്ടിലേക്ക് മടങ്ങിയെത്തിയത്.

അതിനു ശേഷം കൊച്ചിയില്‍ സിനിമ പഠനത്തിനായി പോയിരുന്നു. പഠനം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാണ് പ്രജിനില്‍ കാര്യമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് ‘അമ്മ സുഷമ പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷമായി മകനെ പേടിച്ചാണ് കുടുംബം കഴിഞ്ഞിരുന്നത്.

മകന്‍ ജയിലില്‍ നിന്നും പുറത്തു വന്നാല്‍ തന്നെയും കൊല്ലുമെന്ന് സുഷമ പറയുന്നു.ഇപ്പോഴും പ്രജിന്‍ മുറി അടച്ചാണ് ഇരിക്കുന്നത്. ആരെയും അവന്റെ മുറിയില്‍ കയറാന്‍ അനുവദിക്കില്ലായിരുന്നു. അബദ്ധത്തില്‍ അവന്‍ അറിയാതെ കയറിയാല്‍ പോലും ഭീഷണിപ്പെടുത്തുകയും പ്രതികരിക്കുകയും ഒക്കെ ചെയ്യും.

മാത്രമല്ല മുറിയില്‍ നിന്നും ‘മന്ത്രോച്ചാരണം’ പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേള്‍ക്കുമായിരുന്നു. മുറിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും ബ്ലാക്ക് മാജിക് ആണെന്നത് ഇപ്പോഴാണ് അറിഞ്ഞതെന്നും സുഷമ പറഞ്ഞു.

Advertisement