പത്തനംതിട്ട.130-ാമത് മാരാമണ്‍ കണ്‍വന്‍ഷന് കോഴഞ്ചേരിയിൽ പമ്പ മണൽപ്പുറത്ത് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 2.30ന് മാർത്തോമാ സഭ അധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. സിറോ മലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ ഉൾപ്പടെ വരുംദിവസങ്ങളിൽ പങ്കെടുക്കും. ഒരാഴ്ച നീണ്ടുനിൽക്കുന്ന കൺവെൻഷനിൽ സെമിനാറുകൾ , ആത്മീയ പ്രഭാഷണങ്ങൾ, ചർച്ചകൾ എന്നിവയുണ്ടാകും. കൺവെൻഷൻ നഗറിലേക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകൾ ക്രമീകരിച്ചിട്ടുണ്ട്.