പത്തനംതിട്ടയിൽ മതിൽ നിർമ്മാണത്തിനിടെ മണ്ണ് ഇടിഞ്ഞ് വീണ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു

Advertisement

പത്തനംതിട്ട: മാലക്കരയിൽ മതിൽ നിർമ്മാണത്തിനിടെ മണ്ണ് ഇടിഞ്ഞ് വീണ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.
മാലക്കരയിലെ റൈഫിൾ ക്ലബ്ബിൻ്റെ നിർമ്മാണത്തിലിരുന്ന മതിലാണ് ഇടിഞ്ഞത്. രണ്ട് തൊഴിലാളികൾ മണ്ണെടുത്ത് കൊണ്ടിരിക്കുകയായിരുന്നു. അവരുടെ പുറത്തേക്ക് കോൺക്രീറ്റ് ഉൾപ്പെടെയുള്ള മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. പശ്ചിമ ബംഗാൾ സ്വദേശി രത്തൻ മണ്ഡൽ, ബീഹാർ സ്വദേശി ഗുഡുകുമാർ എന്നിവരാണ് മരിച്ചത്.പരിക്കേറ്റ തൊഴിലാളിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലാക്കി.
ആരോഗ്യ മന്ത്രി വീണാ ജോർജ്, ആൻറ്റോ ആൻറണി എംപി എന്നിവർ അപകടസ്ഥലം സന്ദർശിച്ചു.

Advertisement