ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു. മണിപ്പൂർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ നാളെ നിയമസഭയിൽ കോൺഗ്രസ് അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് രാജി. ഇന്ന് ഉച്ചയോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരം ഡൽഹിയിലെത്തി കൂടി കാഴ്ചയ്ക്ക് ശേഷം തിരിച്ചെത്തി.മന്ത്രിമാരാരോടൊപ്പം ഗവർണറെ സന്ദർശിച്ച മുഖ്യമന്ത്രി രാജി സമർപ്പിക്കുകയായിരുന്നു.പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് ബി ജെ പി കേന്ദ്ര നേതൃത്വം തീരുമാനമെടുക്കും.
Home News Breaking News മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു; നാളെ സഭയിൽ കോൺഗ്രസ് അവിശ്വാസപ്രമേയം സമർപ്പിക്കാനിരിക്കെയാണ് രാജി