നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സിഐടിയു നേതാവിനെതിരെ യുവതിയുടെ തൊഴിൽ പീഡന പരാതി

Advertisement

എറണാകുളം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തൊഴിൽ പീഢനമെന്ന് പരാതി.സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ നിരന്തരം സംസാരിച്ചതിനെ തുടർന്ന് ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം. സി.ഐ.ടി.യു നേതാവ് സി.എം.തോമസിനെതിരെയാണ് പരാതി . അതേസമയം, ജീവനക്കാരിയുടെ ആരോപണങ്ങൾ തള്ളുകയാണ് സി.എം.തോമസ്

ഷിഫ്റ്റിൽ പേരുo സമയവും മാറ്റിയിടുന്നു , അധിക ജോലിഭാരം ,ലൈംഗിക ചുവയോടുള്ള സംസാരം തുടങ്ങിയ ആരോപണങ്ങളാണ് സി.ഐ. ടി.യു നേതാവിനെതിരെ ജീവനക്കാരി ഉന്നയിക്കുന്നത്. BWFS എന്ന സ്വകാര്യ ഏജൻസിയിലെ ഷിഫ്റ്റ് സൂപ്പർവൈസർ ആണ് തോമസ്. ലോഡിങ്ങ് ആൻഡ് അൺലോഡിങ്ങ് സെക്ഷനിലെ ജീവനക്കാരിയാണ് തോമസിനെതിരെ പരാതിയുമായിയെത്തിയത്. തുടർച്ചയായി മാനസിക പീഡനത്തിൽ കഴിഞ്ഞമാസം 30ന് ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജീവനക്കാരിയുടെ പരാതിയിൽ നെടുമ്പാശ്ശേരി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം ജീവനക്കാരുടെ ആരോപണങ്ങൾ തള്ളുകയാണ് സി.എം.തോമസ് . ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന

കൂടുതൽ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരി ആലുവ റൂറൽ പൊലീസിനും പ്രതിപക്ഷ നേതാവിനും പരാതി നൽകി . കേസിൽ രാഷ്ട്രീയ പിന്തുണ സംശയിക്കുന്നുവെന്ന് ജീവനക്കാരി പറഞ്ഞു. വിഷയത്തിൽ ബി ഡബ്ല്യു എസ് ഏജൻസി അന്വേഷണ വിധേയമായി സി എം തോമസിനെ സസ്പെൻഡ് ചെയ്തു . സ്ത്രീയുടെ ആരോപണങ്ങൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി സിഐടിയു പ്രവർത്തകർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞദിവസം പ്രതിഷേധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here