കെഎസ്ആർടിസി വർക്ക്ഷോപ്പ് റിക്കവറി വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Advertisement

ചെങ്ങന്നൂർ . കെഎസ്ആർടിസി വർക്ക്ഷോപ്പ് റിക്കവറി വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മാവേലിക്കര വെട്ടിയാർ സ്വദേശി സുധാകരനാണ് മരിച്ചത്. 28 വയസ്സായിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെ ചെങ്ങന്നൂർ മാവേലിക്കര റോഡിൽ വെച്ചാണ് സംഭവം. പെണ്ണുക്കര പെട്രോൾ പമ്പിൽ നിന്ന് ഇന്ധനമടിച്ചു ബൈക്കിൽ പുറത്തേക്കിറങ്ങിയപ്പോൾ അതേ ദിശയിൽ വന്ന കെഎസ്ആർടിസി റിക്കവറി വാൻ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ സന്ദീപ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ചെങ്ങന്നൂർ ടൗണിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Advertisement