കൊച്ചി : സിനിമ സീരിയൽ നടൻ അജിത് വിജയൻ (57) അന്തരിച്ചു. തൃപ്പൂണിത്തുറ സ്വദേശിയാണ്. ഒരു ഇന്ത്യൻ പ്രണയകഥ, അമർ അക്ബർ അന്തോണി, ബാംഗ്ലൂർ ഡേയ്സ് എന്നിങ്ങനെ നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. സംസ്കാരം തിങ്കൾ പകൽ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. അച്ഛൻ: പരേതനായ സി കെ വിജയൻ (റിട്ട. ഫാക്ട്). അമ്മ: കല (മോഹിനിയാട്ടം ഗുരു). ഭാര്യ: ധന്യ. മക്കൾ: ഗായത്രി അജിത്, ഗൗരി അജിത്.