അരൂര്‍. ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ച് യാത്ര,ഡിവൈഎസ്പി പിടിയില്‍. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി വി അനിൽകുമാറാണ് പിടിയിലായത്. ചന്തിരൂരിൽ വച്ച് അരൂർ പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്. DYSP യുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളത്തു നിന്നും ഇന്നലെ രാത്രി തിരുവനന്തപുരത്തേക്ക് ആയിരുന്നു യാത്ര
ഡ്യൂട്ടി സമയത്ത് ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചതിനു വകുപ്പ് തല നടപടിയും ഉണ്ടായേക്കും. കുഞ്ഞുമായാണ് ഡിവൈഎസ്പി മദ്യപിച്ചു ഔ ദ്യോഗിക വാഹനത്തിൽ യാത്ര ചെയ്തത്