നേര്‍ച്ചയ്ക്കിടെ ആന വിരണ്ടോടി…നിരവധി പേർക്ക് പരിക്ക്

Advertisement

പട്ടാമ്പിയിൽ നേര്‍ച്ചയ്ക്കിടെ ആന വിരണ്ടോടി. നഗരപ്രദക്ഷിണ ഘോഷയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പേരൂര്‍ ശിവന്‍ എന്ന ആന വിരണ്ടോടിയത്. ആളുകള്‍ ചിതറി ഓടി നിലത്ത് വീണതിനെത്തുടര്‍ന്ന് നാലുപേര്‍ക്ക് നിസാര പരുക്കേറ്റു. ഓടിരക്ഷപ്പെടുന്നതിനിടെ പട്ടാമ്പി സ്കൂളിന്‍റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചയാളുടെ കാലിനും പരുക്കേറ്റിട്ടുണ്ട്.
പാപ്പാന്മാരും എലിഫന്‍റ് സ്ക്വാഡും ചേര്‍ന്ന് വളരെ വേഗത്തില്‍ വിരണ്ടോടിയ ആനയെ തളച്ചു.

Advertisement