2025 ഫെബ്രുവരി 10 തിങ്കൾ
🌴കേരളീയം🌴
🙏പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിട്ടയേഡ് ജസ്റ്റിസും മുനമ്പം ജുഡീഷ്യല്‍ കമ്മീഷനുമായ സി.എന്‍ രാമചന്ദ്രനെ മൂന്നാം പ്രതിയാക്കി പൊലീസ് . സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ഡയറക്ടര്‍ അനന്തകുമാറാണ് പെരിന്തല്‍മണ്ണയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതി.
🙏 വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാകാമെന്ന് കൊച്ചി സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തല്‍ പാലക്കാട് വിചാരണ കോടതി തള്ളിയിരുന്നു.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17391593279931994576330526463736.jpg?resize=511%2C720&ssl=1)
🙏 കണ്ണൂര്‍ ആറളം ഫാമില്‍ സ്വകാര്യ സംരംഭകരുമായുള്ള പങ്കാളിത്ത കൃഷിക്കെതിരെ ഇടത് സംഘടനകള്‍ സമരത്തിന്. ആദിവാസി ക്ഷേമ സമിതി ഇന്ന് കുടില്‍ കെട്ടി സമരം തുടങ്ങും.
🙏 പശ്ചിമ ബംഗാള്‍ സ്വദേശികളുടെ പേരില്‍ രേഖകളുണ്ടാക്കി വര്‍ഷങ്ങളായി തിരുവനന്തപുരത്ത് താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരന്മാര്‍ അറസ്റ്റില്‍. കഫീത്തുള്ള, സോഹിറുദീന്‍, അലങ്കീര്‍ എന്നിവരാണ് കെട്ടിട നിര്‍മ്മാണത്തിനായി എത്തിയെന്ന വ്യാജരേഖ ചമച്ച് കഴിഞ്ഞിരുന്നത്.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17391593285247472563821906634523.jpg?resize=539%2C720&ssl=1)
🙏 കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡറിനെ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ച കേസില്‍ രണ്ട് പള്ളുരുത്തി സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.
👍 ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകന്‍ ആദര്‍ശ് അന്തരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയാണ് ആദര്‍ശ്.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17391593284882088296853506551875.jpg?resize=509%2C720&ssl=1)
🙏 വീടിനു സമീപത്തുള്ള കനാല്‍ക്കരയില്‍ നില്‍ക്കുകയായിരുന്ന മുത്തശ്ശിയുടെ അരികിലേക്കു പോകാനായി താല്‍ക്കാലിക നടപ്പാലത്തിലേക്കു കയറിയ എട്ടു വയസ്സുകാരന്‍ നായയെ കണ്ടു ഭയന്ന് കനാലില്‍ വീണു മരിച്ചു. നായയെ കണ്ടതോടെ പേടിച്ചു കാല്‍വഴുതി കനാലിലേക്കു വീഴുകയായിരുന്നു. കൊട്ടാരക്കര ഇരണൂര്‍ നിരപ്പുവിള അനീഷ് ഭവനില്‍ അനീഷിന്റെയും ശാരിയുടെയും മകന്‍ യാദവ് (അമ്പാടി) ആണു മരിച്ചത്.
🇳🇪 ദേശീയം 🇳🇪
മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവെച്ചു. ഇന്നലെ വൈകുന്നേരത്തോടെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി. മുഖ്യമന്ത്രിക്കൊപ്പം ബിജെപി നേതാവും മണിപ്പൂരിലെ മറ്റു മന്ത്രിമാരും ഉണ്ടായിരുന്നു. ഇന്നലെ രാവിലെ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുമായി ബിരേന്‍ സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17391593284545621410815573501014.jpg?resize=669%2C760&ssl=1)
🙏മുന്നണിയില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ സഖ്യ നേതാക്കള്‍. തമ്മില്‍ത്തല്ലി അവസാനിക്കണോ അതോ മുന്നോട്ട് പോകണോയെന്ന് എ എ പിയും കോണ്‍ഗ്രസും തീരുമാനിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു.
🙏 2026 ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കി നടന്‍ വിജയ്‌ന്റെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. ടി വി കെ ഉള്‍പ്പെട്ട സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി വിജയ് ആയിരിക്കുമെന്നും ഇത് അംഗീകരിക്കുന്നവരുമായി മാത്രമാകും സഖ്യ ചര്‍ച്ചയെന്നുമാണ് നേതാക്കള്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17391593283926439729538552805761.jpg?resize=540%2C712&ssl=1)
🙏 ദില്ലിയിലെ മുസ്തഫബാദ് മണ്ഡലത്തിന്റെ പേര് മാറ്റാന്‍ തീരുമാനം. മുസ്തഫാബാദ് എന്ന് മാറ്റി ശിവപുരിയെന്നാക്കി മാറ്റുമെന്ന് നിയുക്ത എംഎല്‍എ മോഹന്‍ സിംഗ് ബിഷ്ട് പ്രഖ്യാപിച്ചു.
🙏 ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 31 നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ജീവന്‍ നഷ്ടമായെന്നും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17391593283542693107929038667546.jpg?resize=576%2C720&ssl=1)
🇦🇽 അന്തർദേശീയം 🇦🇴
🙏 ഫ്രാന്‍സിലേക്കും അമേരിക്കയിലേക്കുള്ള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. ഫ്രാന്‍സില്‍ ഇന്ന് വൈകിട്ടെത്തുന്ന പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും. നാളെ നടക്കുന്ന നിര്‍മ്മിത ബുദ്ധി ഉച്ചകോടിയില്‍ മക്രോണിനൊപ്പം മോദി സഹ അധ്യക്ഷനാകും. മാര്‍സെയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഉദ്ഘാടനവും ഇരുനേതാക്കളും ചേര്‍ന്ന് നിര്‍വ്വഹിക്കും. ബുധനാഴ്ച ഫ്രാന്‍സില്‍ നിന്ന് അമേരിക്കയില്‍ എത്തുന്ന നരേന്ദ്ര മോദി വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
🙏വെടിനിര്‍ത്തല്‍ക്ക
രാറിലെ വ്യവസ്ഥപ്രകാരം ഗാസയിലെ പ്രധാന ഇടനാഴിയില്‍നിന്ന് ഇസ്രയേല്‍സൈന്യം പിന്മാറി. വടക്കന്‍ ഗാസയുടെയും തെക്കന്‍ ഗാസയുടെയും നടുവിലായി സ്ഥിതിചെയ്യുന്ന നെത്സാരിം ഇടനാഴിയില്‍നിന്നാണ് സൈന്യം ഇന്നലെ പിന്മാറിയത്.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-1739159328079911968588510174131.jpg?resize=567%2C720&ssl=1)
🙏 സൗദി അറേബ്യക്കുള്ളില്‍ പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി അറബ് രാഷ്ട്രങ്ങള്‍.
🙏 കൊക്കെയ്ന് നിയമപരമായ അനുമതി നല്‍കിയാല്‍ മാഫിയകളെ തകര്‍ക്കാന്‍ കഴിയുമെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ. കൊക്കെയ്ന്‍ നിയമവിരുദ്ധമാകാന്‍ കാരണം അത് ലാറ്റിനമേരിക്കയില്‍ നിന്നാണ് വരുന്നത് എന്നതുകൊണ്ടാണെന്നും ഗുസ്താവോ പെട്രോ അഭിപ്രായപ്പെട്ടു.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17391593281581729266035370072274.jpg?resize=696%2C696&ssl=1)
🙏 അമേരിക്കന്‍ സര്‍ക്കാരിന്റെ ഡോജ് ടീമിനെ നയിക്കുന്ന ഇലോണ്‍ മസ്‌ക്കും ഡോജ് ടീമും മികച്ചതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ കോടതി വിലക്കിയ സാഹചര്യത്തിലാണ് ട്രംപ് പ്രതികരിച്ചത്.
🏑 കായികം 🏏
🙏കായിക മേഖലയുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ സമിതി രൂപീകരിച്ചു. കായിക വിദഗ്ധരുടെ ഉപദേശക കൗണ്‍സില്‍ എന്ന പേരിലാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17391593282612215513148817956437.jpg?resize=696%2C696&ssl=1)
🙏 ട്വന്റി-20 പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തം. ഇന്നലെ കട്ടക്കില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.