2025 ഫെബ്രുവരി 10 തിങ്കൾ 5.20 PM
🙏പാതയോരങ്ങളും പൊതുഇടങ്ങളും പ്രതിക്ഷേധ സമരങ്ങള്‍ക്കല്ല, നേതാക്കളെയും ഉദ്യോഗസ്ഥരെയും വിളിച്ചു നിര്‍ത്തി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്
നെല്‍വയല്‍-തണ്ണീര്‍
ത്തട പരിധിയില്‍പ്പെട്ടാലും ഡേറ്റാ ബാങ്കില്‍പ്പെട്ടാലും താമസിക്കാന്‍ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാന്‍ പഞ്ചായത്തോ നഗരസഭയോ അനുമതി നല്‍കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
🙏 കിഫ്ബി ടോളിന്റെ കാര്യം പറഞ്ഞ് ആളുകളെ ആശങ്കയിലാക്കേണ്ട കാര്യമില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
🙏 പകുതി വില തട്ടിപ്പ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിജിപിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
🙏 പാതിവില തട്ടിപ്പിലൂടെ കിട്ടിയ കോടികള്‍ ചിലവഴിച്ച് തീര്‍ന്നുവെന്ന് മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി. വാഗ്ദാനം ചെയ്ത ഉപകരണങ്ങള്‍ വാങ്ങാനും പലര്‍ക്കും കൊടുക്കാനുമായി പണം ചെലവിട്ടുവെന്നാണ് അനന്തു പൊലീസിനോട് പറഞ്ഞത്.
🙏 മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച സംഭവത്തില്‍ ഡിവൈഎസ്പിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി അനിലിനെയാണ് അറസ്റ്റ് ചെയ്തത്.
🙏 വടകരയില്‍ ഒമ്പത് വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി പുറമേരി സ്വദേശി ഷെജില്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍.
🙏കണ്ണൂരില്‍ ആത്മീയതയുടെ പേരില്‍ കോടികള്‍ തട്ടിയെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. ഹിമാലയന്‍ തേഡ് ഐ ട്രസ്റ്റിന്റെ പേരില്‍ നടത്തുന്ന ആത്മീയ ക്ലാസുകളില്‍ പങ്കെടുത്താല്‍ സാമ്പത്തിക നേട്ടമുണ്ടാവുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
🙏 പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലൂര്‍ ബാലന്‍ അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
🙏കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോര്‍ഡിന്റെ കൊച്ചി ആസ്ഥാനത്ത് തൊഴില്‍ പീഡനമെന്ന് പരാതി നല്‍കിയ സ്ത്രീ മരിച്ചു. സെറിബ്രല്‍ ഹെമിറേജ് ബാധിതയായതിനാല്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന സെക്ഷന്‍ ഓഫീസര്‍ ജോളി മധു (56) ആണ് മരിച്ചത്.
🙏 കോഴിക്കോട് വളയത്ത് കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച യുവാക്കളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. രണ്ട് വീടുകളില്‍ നിന്ന് ഇറച്ചിയും വനംവകുപ്പ് പിടികൂടി .
🙏 പാതിവില തട്ടിപ്പില്‍ അന്വേഷണം നേരിടുന്ന തിരുവനന്തപുരത്തെ സത്യസായി ട്രസ്റ്റ് സര്‍ക്കാരിനെയും പറ്റിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പാക്കുന്ന ജലജീവന്‍ മിഷന്‍ കുടിവെള്ള വിതരണ പദ്ധതിയുടെ പേര് പറഞ്ഞായിരുന്നു കബളിപ്പിക്കല്‍.
🙏 ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തലയ്ക്കടിച്ചുകൊന്ന കേസില്‍ കുറ്റപത്രം ഈ മാസം 15-ന് സമര്‍പ്പിക്കും. പ്രതിയായ ഋതുവിന് മാനസിക പ്രശ്‌നമില്ലെന്ന് പോലീസ് വ്യക്തമാക്കി. കേസില്‍ ഋതു മാത്രമാണ് പ്രതിയെന്നാണ് പോലീസ്
🙏 ആലപ്പുഴ തൃക്കുന്നപ്പുഴ കടലില്‍ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അമ്പത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിലാണ്.
🙏 ആം ആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്. ദില്ലി തോല്‍വിക്ക് പിന്നാലെ പഞ്ചാബിലെ 30 എംഎല്‍എമാര്‍ രാജി ഭീഷണി മുഴക്കി.
🙏 ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജിലേക്ക് കുംഭമേളയ്ക്കായി വിശ്വാസികള്‍ ഒഴുകിയെത്തിയതിന് പിന്നാലെ 300 കിലോമീറ്ററോളം ദൂരത്തില്‍ ഗതാഗത കുരുക്ക് .
🙏മണിപ്പൂരില്‍ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ബിജെപിയില്‍ തിരക്കിട്ട നീക്കങ്ങളെന്ന് റിപ്പോര്‍ട്. മന്ത്രിമാരായ വൈ ഖേംചന്ദ് സിംഗ്, ടി ബിശ്വജിത് സിംഗ് എന്നിവര്‍ക്കൊപ്പം സ്പീക്കര്‍ സത്യബ്രത സിംഗും നിലവില്‍ ബിജെപിയുടെ പരിഗണനയിലുണ്ട്.
🙏 ഷാര്‍ജയില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അല്‍ സജാ പ്രദേശത്തെ മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഷാര്‍ജ പോലീസ് അന്വേഷണം ശക്തമാക്കി.