സാൽവേഷൻ ആർമി ഡിവിഷണൽ കൺവൻഷൻ സമാപിച്ചു

Advertisement

നെടുമങ്ങാട്: മൂന്ന് ദിവസമായി
നെട്ടിറച്ചിറ ഹെഡ് ക്വോർട്ടേഴ്സ് ഗ്രൗണ്ടിൽ നടന്ന സാൽവേഷൻ ആർമി നെടുമങ്ങാട് ഡിവിഷണൽ സമാപിച്ചു.
ഡിവിഷണൽ കമാൻഡർ മേജർ വി.പാക്യദാസ് അധ്യക്ഷനായി.
സാൽവേഷൻ ആർമി ഇന്ത്യാ സൗത്ത് ഈസ്റ്റേൺ ടെറിട്ടറി (തമിഴ്നാട് ) ലീഡർ ഫോർ ലീഡർ ഡവലപ്പ്മെൻ്റ് ലെഫ്.കേണൽ സാംരാജ് ബാബു തിരുവചന സന്ദേശം നൽകി.
നാം ആരാണെന്ന് സമൂഹം മനസ്സിലാക്കുന്നത് നമ്മുടെ ജീവിതം കൊണ്ടാണ്.
ദൈവ അനുഗ്രഹം നമ്മിൽ എത്തുന്നതിന് അല്പം താമസം വന്നേക്കാം എങ്കിലും ദൈവത്തിൻ്റെ അഭിഷേകം നമ്മെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിൻകര ഡിവിഷണൽ കമാൻഡർ മേജർ ആർ ക്രിസ്തുരാജ്
കൺവൻഷൻ ജോ. കൺവീനർ എസ് അജിത്ത് പൂവത്തൂർ, സുനിതാ വില്യം,
വനിതാ ശുശ്രൂഷകളുടെ ഡിവിഷണൽ ഡയറക്ടർ മേജർ സഹീനാ പാക്യദാസ്,
ജിസ്ന സനു, പ്രയർ സെൽ ഡിവിഷണൽ ലീഡർ ബാബു മാണിക്യ പുരം, ഫിനാൻസ് കൺവീർ ഷിബു മങ്ങിണികോണം എന്നിവർ പ്രസംഗിച്ചു.
പതാക താഴ്ത്തൽ ശുശ്രൂഷയ്ക്ക് ഡിവിഷണൽ കമാൻഡർ മേജർ വി.പാക്യദാസ് നേതൃത്വം നൽകി.
ഡിഷണൽ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here