തിരുവനന്തപുരം. കാഞ്ഞിരംകുളത്ത് വിദ്യാർത്ഥിക്ക് സഹപാഠിയുടെ പിതാവിന്റെ മർദ്ദനം. കാഞ്ഞിരംകുളം പി.കെ.എച്ച് എസ് സ്കൂളിലെ 8-ാം ക്ലാസ്സ് വിദ്യാർത്ഥിയായ ലിജിൻ ആണ് സഹപാഠിയുടെ പിതാവിന്റെ മർദ്ദനമേറ്റത്. ക്ലാസ്സ് ലീഡറായ ലിജിൻ ക്ലാസിൽ ബഹളം വെച്ചവരുടെ പേര് ബോർഡിൽ എഴുതിയതാണ് പ്രകോപനകാരണമെന്ന് പരാതി. മർദനം കാഞ്ഞിരംകുളം ജംഗ്ഷനിൽ വച്ച്
ലിജിനെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സഹപാഠിയുടെ പിതാവ് സോളമനെതിരെ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു