സംവിധായകൻ സനൽകുമാർ ശശിധരനെതിരായ പരാതിയിൽ നടി രഹസ്യ മൊഴി നൽകി

Advertisement

കൊച്ചി.സംവിധായകൻ സനൽകുമാർ ശശിധരനെതിരായ പരാതിയിൽ നടി രഹസ്യ മൊഴി നൽകി. ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിയാണ് മൊഴി നൽകിയത്. സോഷ്യൽ മീഡിയ വഴി അപമാനിച്ചെന്നാണ് പരാതി. 2022ൽ ഇതേ നടി നൽകിയ പരാതിയിൽ സനലിനെ പോലീസ് അറസ്റ്റ് ചെയ്ത ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ഇതിനിടയാണ് ഫേസ്ബുക്ക് വഴി വീണ്ടും അധിക്ഷേപം. സമാന കുറ്റകൃത്യം ആവർത്തിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. നിലവിൽ അമേരിക്കയിലുള്ള സനലിനെതിരെ ലുക്ക് ഔട്ട്‌ നോട്ടീസ് പുറത്തിറക്കാൻ ഇരിക്കുകയാണ് പോലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here