വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

Advertisement

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഇടുക്കി പെരുവന്താനം കൊമ്പന്‍പാറയില്‍ ആണ് കാട്ടാനയുടെ ആക്രമണത്തില്‍ നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മയില്‍ (45) എന്ന സ്ത്രീ മരിച്ചത്.
ഇന്ന് വൈകീട്ട് ആറുമണിയോടെ ടി ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റിന് സമീപത്ത് വച്ചാണ് സംഭവം. ഈ പ്രദേശത്തുള്ളവര്‍ വെള്ളം എടുക്കുന്നത് വനമേഖലയോട് ചേര്‍ന്നുള്ള ജലസ്രോതസ്സില്‍ നിന്നാണ്. അത്തരത്തില്‍ വെള്ളം എടുക്കാന്‍ പോയപ്പോഴാണ് സോഫിയ ഇസ്മയിലിനെ കാട്ടാന ആക്രമിച്ചത്.
കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്.എന്നാല്‍ ഇതുവരെ കാട്ടാന കൃഷി നശിപ്പിക്കുകയോ ആളുകളെ ആക്രമിക്കുകയോ ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. അമ്മയെ കാണാതായതോടെ മകന്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് കാട്ടാന ആക്രമിച്ച കാര്യം അറിഞ്ഞത്. സംഭവം അറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സോഫിയയുടെ മൃതദേഹം മുണ്ടക്കയത്തെ ആശുപത്രിയിലേക്ക് മാറ്റും.

LEAVE A REPLY

Please enter your comment!
Please enter your name here