ആലപ്പുഴ. ചാരുമൂട്ടിൽ പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാർഥി 9 കാരൻ ശ്രാവൺ മരണപ്പെട്ടു . മൂന്ന് മാസം മുമ്പ് കുട്ടിയുടെ ശരീരത്ത് നായ ചാടി വീണിരുന്നു. എന്നാൽ മുറിവുകളോ പാടുകളോ ഇല്ലാത്തതിനാൽ വാക്സിൻ എടുത്തിരുന്നില്ല. രണ്ടാഴ്ച മുൻപാണ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്.
തിരുവല്ലയിൽ ബിലീവേഴ്സ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ കണ്ടെത്തിയത്. ഇവിടെ ചികിത്സയിൽ കഴിയുമ്പോൾ ആണ് ഇന്ന് വൈകിട്ട് മരണം സംഭവിച്ചത്. അതേസമയം കുട്ടിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്ക് നേരത്തെ പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നു.
Home News Breaking News ശരീരത്ത് നായ ചാടി വീണെന്നുമാത്രം ,പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാർഥി ശ്രാവൺ മരിച്ചു