അടൂരില്‍ പത്തുവയസുകാരിക്ക് പീഡനം: 16 വയസുകാരനടക്കം രണ്ടുപേര്‍ പിടിയിൽ

Advertisement

അടൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി. അടൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 16 വയസുകാരനടക്കം രണ്ടുപേര്‍ പിടിയിലായി. രണ്ടാമത്തേയാള്‍ക്ക് 19 വയസാണ് പ്രായം. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

പത്തുവയസുകാരിയെ രണ്ടുപേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ പിടിയിലാകുന്നത്. ബന്ധുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരിലേക്കെത്തിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here