കരുവന്നൂരിൽ പാർട്ടിക്ക് ഉണ്ടായ വീഴ്ച സമ്മതിച്ച് എം വി ഗോവിന്ദൻ

Advertisement

തൃശ്ശൂർ . കരുവന്നൂരിൽ പാർട്ടിക്ക് ഉണ്ടായ വീഴ്ച സമ്മതിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഉദ്യോഗസ്ഥരും ഭരണസമിതിയും അറിയാതെ കരുവന്നൂരിൽ ഇത്ര വലിയ ക്രമക്കേട് നടക്കില്ലെന്ന്സിപിഐഎം തൃശ്ശൂർ ജില്ലാ സമ്മേളനത്തിലെ പൊതു ചർച്ചയ്ക്കുള്ള മറുപടിയിൽ എംവി ഗോവിന്ദൻ പറഞ്ഞു. കരുവന്നൂരിൽ ഉണ്ടായത് ഗുരുതര വീഴ്ചയാണ്. കരുവന്നൂരിലെ വീഴ്ചയിൽ പാഠം ഉൾക്കൊണ്ട് സഹകരണ സംഘങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കണം.

തൃശ്ശൂരിലെ ചില ഏരിയ കമ്മിറ്റികളിൽ വിഭാഗീയത രൂക്ഷമെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. പുഴക്കൽ, ചാലക്കുടി, കുന്നംകുളം എന്നിവിടങ്ങളിൽ വിഭാഗീയത ശക്തം. സമ്മേളനം പോലും സുഗമമായി നടത്താൻ കഴിയാത്ത സാഹചര്യമാണ് ഏരിയ കമ്മറ്റിയിൽ ഉണ്ടായതെന്നും ചർച്ചയ്ക്ക് മറുപടിയായി എം വി ഗോവിന്ദൻ പറഞ്ഞു. രക്തസാക്ഷി അഭിമന്യുവിൻ്റെ കേസ് നടത്തിപ്പിൽ വീഴ്ച പറ്റി. ജുഡീഷ്യറി സംവിധാനത്തിൽ നിന്ന് ഫയലുകൾ നഷ്ട്ടപ്പെട്ടു. അഭിമന്യു കേസ് നടത്തിപ്പിന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെ ചുമതലപ്പെടുത്തിയതായും ചർച്ചയുടെ മറുപടിയിൽ എം.വി ഗോവിന്ദൻ പറഞ്ഞു. പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ഉള്ളതാണ്. പെൻഷൻ വർധിപ്പിക്കാനും കൊടുക്കാനും സർക്കാരും പാർട്ടിയും തീരുമാനിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ സമ്മേളനത്തെ അറിയിച്ചു.

Advertisement