പാലക്കാട്. ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസ്. പാലക്കാട് ഉപ്പും പാടത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന സംഭവം. ഭർത്താവ് രാജനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പാലക്കാട് സൗത്ത് പോലീസാണ് കേസെടുത്തത്
രാജൻ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ അഞ്ചരയോടെയാണ് കുത്തനൂർ മണിയമ്പാറ സ്വദേശിയായ ചന്ദ്രികയെ ഭർത്താവ് രാജൻ കുത്തിക്കൊലപ്പെടുത്തിയത്. തുടർന്ന് അതേ കത്തികൊണ്ട് സ്വന്തം വയറ്റിലും കുത്തുകയായിരുന്നു. രാജൻ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണ് എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്