2025 ഫെബ്രുവരി 11 ചൊവ്വ
BREAKING NEWS
🙏വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കാപ്പാട് ഉന്നതിയിൽ മനു (45 ) കൊല്ലപ്പെട്ടു.കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വരവേ ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
👉 കാട്ടാന മനുവിനെ പിടിച്ച് ചുരുട്ടി എറിയുകയായിരന്നു എന്ന് പറയുന്നു. അതിർത്തി മേഖലയാണിത്.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17392473633143139503071239370421.jpg?resize=576%2C720&ssl=1)
🙏വയനാട് ചേലക്കൊല്ലിയിലെ ചതുപ്പ് സ്ഥലത്ത് കാട്ടാനയുടെ ജഢം കണ്ടത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
👉 പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് 10 ലക്ഷം രൂപാ ഇന്ന് നൽകും.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17392473640031796327131391084820.jpg?resize=540%2C720&ssl=1)
🌴കേരളീയം🌴
🙏 സംസ്ഥാന മന്ത്രിസഭാ യോഗം സ്വകാര്യ സര്‍വകലാശാല ബില്ലിന് അനുമതി നല്‍കി. നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.
🙏 ഇടുക്കി പെരുവന്താനത്ത് ചെന്നാപ്പാറയ്ക്ക് സമീപം കൊമ്പന്‍ പാറയില്‍ യുവതിയെ ആന ചവിട്ടിക്കൊന്നു. നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മായില്‍ എന്ന 45കാരിയാണ് മരിച്ചത്.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17392473640347879425665533078089.jpg?resize=576%2C720&ssl=1)
🙏 പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കളക്ടര്‍. ഇന്ന് തന്നെ ധനസഹായം നല്‍കുമെന്ന് കളക്ടര്‍ വി. വിഗ്നേഷ്വരി ഉറപ്പുനല്‍കി. സോഫിയയുടെ മകള്‍ക്ക് ജോലി നല്‍കുമെന്നും കാട്ടാനയുടെ ഭീഷണിയില്‍ കഴിയുന്ന മൂന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും കളക്ടര്‍ ഉറപ്പുനല്‍കി.
🙏 കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് അഴിമതി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്നാല്‍ അഴിമതി നടത്തിയവരെ സംഘടന സംരക്ഷിച്ചില്ലെന്നും നടപടി ഉണ്ടായെന്നും ഗോവിന്ദന്‍ പറഞ്ഞു.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17392473639493232572983845151376.jpg?resize=696%2C420&ssl=1)
🙏 ചാരുംമൂട് സ്വദേശിയായ 11 വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു. ശ്രാവിണ്‍ ഡി കൃഷ്ണ (11)യാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്.
🙏 സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരേ കോടതിയില്‍ രഹസ്യമൊഴി നല്‍കി പരാതിക്കാരിയായ നടി. സാമൂഹിക മാധ്യമത്തിലൂടെ തന്നെ അപമാനിച്ചെന്നും സ്ത്രീത്വത്തെ ആക്ഷേപിച്ചെന്നും കാണിച്ച് നടി നേരത്തേ പരാതി നല്‍കിയിരുന്നു.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17392473638155331961883380303110.jpg?resize=577%2C720&ssl=1)
🙏 ആലപ്പുഴ പുന്നപ്ര വാടക്കലില്‍ അയല്‍വാസിയെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തി പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വര്‍ഡില്‍ കണ്ണങ്കാട്ടുവെളിയില്‍ ദിനേശന(53)നാണ് മരിച്ചത്. സംഭവവുമയി ബന്ധപ്പെട്ട് കൈതവളപ്പില്‍ കുഞ്ഞുമോന്‍(55), ഭാര്യ അശ്വമ്മ(50), മകന്‍ കിരണ്‍(29) എന്നിവരെ പുന്നപ്ര പോലീസ് അറസ്റ്റുചെയ്തു.
🙏 പാതിവിലത്തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണനുമായി ബന്ധമില്ലെന്ന ബി.ജെ.പി സംസ്ഥാന വൈസ്പ്രസിഡന്റ് പ്രമീളാദേവിയുടെ വാദം തെറ്റെന്ന് രേഖകള്‍. അനന്തുവും പ്രമീളാദേവിയും ബിസിനസ് പങ്കാളികളാണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17392473637918596420707424145953.jpg?resize=696%2C493&ssl=1)
🙏 മുനമ്പം വഖഫ് ഭൂമി കേസില്‍ വഖഫ് സംരക്ഷണ വേദിക്ക് തിരിച്ചടി. കേസില്‍ കക്ഷി ചേരാനുള്ള വഖഫ് സംരക്ഷണ വേദിയുടെ ഹര്‍ജി വഖഫ് ട്രൈബ്യൂണല്‍ തള്ളി.
🙏 സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ച സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റാനാകില്ലെന്ന് കെ റെയില്‍. അതിവേഗ തീവണ്ടികള്‍ക്ക് പ്രത്യേക ലൈന്‍ തന്നെ വേണമെന്നും ഇതിനായി സ്റ്റാന്‍ഡേര്‍ഡ് ഗേജ് തന്നെ വേണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം റെയില്‍വെയുടെ ബദല്‍ നിര്‍ദേശം തള്ളി ഇ ശ്രീധരനും രംഗത്ത് വന്നു.
🙏 നെയ്യാറ്റിന്‍കര കാഞ്ഞിരംകുളത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് സഹപാഠിയുടെ അച്ഛന്റെ ക്രൂരമര്‍ദനം. പികെ എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17392473638791026306465861214720.jpg?resize=539%2C720&ssl=1)
🙏 കൊല്ലത്ത് വസ്തു അളക്കുന്നതിന് കൈക്കൂലി വാങ്ങിയ താലൂക്ക് സര്‍വ്വേയര്‍ വിജിലന്‍സ് പിടിയിലായി. കൊല്ലം താലൂക്ക് സര്‍വ്വേയറായ അനില്‍ കുമാറാണ് 3000 രൂപ കൈക്കൂലി വാങ്ങിയതിന് പിടിയിലായത്.
🙏 വടകരയില്‍ ഒമ്പത് വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷെജിലിനെ കേരളാ പൊലീസ് കസ്റ്റഡിയിലെടുത്തു. വടകര പൊലീസ് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-1739247363361658340791410865651.jpg?resize=696%2C575&ssl=1)
🙏 ഭാര്യയെയും വൃക്ക രോഗിയായ കുട്ടി ഉള്‍പ്പെട്ട ഇരട്ട കുട്ടികളെയും പുറത്താക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് വീട് പൂട്ടിയ സംഭവത്തില്‍ പൂട്ട് പൊളിച്ച് അകത്തു കയറി കുടുംബം. കോടതി ഉത്തരവിനെ തുടര്‍ന്നാണ് പൊലീസ് സഹായത്തോടെ തിരുവനന്തപുരം വെണ്ണിയൂര്‍ വവ്വാമൂലയിലുള്ള യുവതിയും മക്കളും ഇന്നലെ വീട്ടില്‍ പ്രവേശിച്ചത്.
🙏 തിരുവനന്തപുരം തിരുവല്ലത്ത് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഏഴംഗസംഘം ക്രൂരമായി മര്‍ദിച്ചതായി പരാതി. ബിയര്‍ കുപ്പികൊണ്ട് യുവാവിന്റെ തലയടിച്ചുപൊട്ടിച്ചു. ചുറ്റിക കൊണ്ട് നട്ടെല്ലില്‍ അടിച്ച് പരിക്കേല്‍പ്പിച്ചു.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17392473635509072715638946629084.jpg?resize=696%2C696&ssl=1)
🇳🇪 ദേശീയം 🇳🇪
🙏 പ്രതിരോധ നിര്‍മ്മാണ രംഗത്ത് പൊതുമേഖലാ കമ്പനികള്‍ക്കൊപ്പം സ്വകാര്യ മേഖലയ്ക്കും തുല്യമായ പ്രാതിനിധ്യം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.
🙏ജനങ്ങള്‍ക്ക് വീടോ ശുദ്ധ ജലമോ നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സൈക്കിള്‍ പാതയെ പറ്റി പകല്‍ കിനാവ് കാണുകയോണോ എന്ന് സുപ്രീം കോടതി. രാജ്യത്ത് പ്രത്യേക സൈക്കിള്‍ പാതകള്‍ നിര്‍മ്മിക്കണം എന്ന പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17392473637537273941831974838246.jpg?resize=540%2C720&ssl=1)
🙏 രാഷ്ട്രപതി ദ്രൗപതി മുര്‍മു മഹാകുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തു.
🙏 മഹാ കുംഭമേളയ്ക്കെത്തുന്നവരെയും യുപി നിവാസികളെയും ദുരിതത്തിലാക്കി വഴികളിലെല്ലാം വന്‍ ഗതാഗത കുരുക്ക്. പ്രയാഗ് രാജില്‍നിന്നും മുന്നൂറ് കിലോമീറ്റര്‍ അകലെവരെ ഗതാഗതം തടസപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 40 മണിക്കൂര്‍ വരെ ഗതാഗതകുരുക്കില്‍ കുടുങ്ങിയവരുണ്ട്.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17392473634821125936533058558297.jpg?resize=576%2C720&ssl=1)
🙏 ബീരേന്‍ സിങ്ങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയേറുന്നു. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ ബിജെപി എംഎല്‍എമാര്‍ക്കിടയില്‍ സമവായം എത്താനായില്ലെങ്കില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കും.
🙏 എഞ്ചിനീയര്‍ റാഷിദ് എന്നറിയപ്പെടുന്ന അബ്ദുള്‍ റാഷിദ് ഷെയ്ഖിന് കസ്റ്റഡി ജാമ്യം അനുവദിച്ച് ദില്ലി ഹൈക്കോടതി. അവാമി ഇത്തേഹാദ് പാര്‍ട്ടി സ്ഥാപകനും ജമ്മു-കശ്മീരിലെ ബരാമുള്ള മണ്ഡലത്തിലെ എംപിയുമാണ് എഞ്ചിനീയര്‍ റാഷിദ്.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17392473634199097241301414198884.jpg?resize=689%2C760&ssl=1)
🇦🇽 അന്തർദേശീയം 🇦🇴
🙏 ഗാസ അമേരിക്ക ഏറ്റെടുത്താല്‍ പലസ്തീന്‍ ജനതയ്ക്ക് അവകാശമുണ്ടാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം പലസ്തീനിലെ ജനങ്ങള്‍ക്ക് മികച്ച പാര്‍പ്പിട സൗകര്യം അറബ് രാജ്യങ്ങളില്‍ ഒരുക്കുമെന്നും ട്രംപ് പറഞ്ഞു. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി ഇന്ന് വൈറ്റ് ഹൗസില്‍ നടത്തുന്ന കൂടികാഴ്ചയില്‍ പലസ്തീനിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
🙏 ബന്ദികളെ ഉടന്‍ കൈമാറില്ലെന്ന് ഹമാസ്. ശനിയാഴ്ച മോചിപ്പിക്കാനിരുന്നവരെ വിട്ടയക്കില്ലെന്ന് ഹമാസ് അറിയിച്ചു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് പശ്ചിമേഷ്യയെ കൂടുതല്‍ ആശങ്കയിലാക്കിക്കൊണ്ടുള്ള ഹമാസിന്റെ നീക്കം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മോചനമുണ്ടാകില്ലെന്നാണ് ഹമാസിന്റെ നിലപാട്.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17392473633908607381713829799380.jpg?resize=696%2C707&ssl=1)
🏏 കായികം ⚽
🙏ജർമനിയിൽ നടക്കുന്ന ഫ്രീസ്റ്റൈൽ ഗ്രാൻഡ്സ്ലാം ചെസ് ടൂർണമെൻ്റിൽ ലോക ചാമ്പ്യൻ ഡി. ഗു കേഷിന് തോൽവി.
🙏കേരള പ്രീമിയർ ലീഗ് ഫുട്ബാളിൽ കേരള പോലീസിന് വിജയം. കേരള ത്രെഡ് എഫ്സി യെ 3-2നാണ് തോല്പിച്ചത്.