വീണ്ടും കാട്ടാനക്കലി, വയനാട്ടിൽ യുവാവിന് ദാരുണാന്ത്യം

Advertisement

കല്‍പ്പറ്റ: ഇടുക്കി പെരുവന്താനത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടതിന് പിന്നാലെ കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടില്‍ യുവാവിന് ദാരുണാന്ത്യം. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്.

കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്.

കേരള തമിഴ്‌നാട് അതിര്‍ത്തിയായ നൂല്‍പ്പുഴയില്‍ ഇന്നലെ സന്ധ്യക്ക് ആയിരുന്നു. ആക്രമണം. മനുവിന് ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കാട്ടാന തുമ്പിക്കൈ കൊണ്ട് എടുത്ത് എറിയുകയായിരുന്നു എന്നാണ് വിവരം. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.വിവരം പുറം ലോകം അറിയുവാൻ വൈകി.

Advertisement