വേണാട് എക്സ്പ്രസ് നിലമ്പൂർ വരെ നീട്ടണമെന്ന ആവശ്യം റെയിൽവേയുടെ പരി​ഗണനയിൽ

Advertisement

തിരുവനന്തപുരം: തിരുവനന്തപുരം-ഷൊർണൂർ ലൈനിലോടുന്ന16302 നമ്പർ വേണാട് എക്സ്പ്രസ് നിലമ്പൂർ വരെ നീട്ടണമെന്ന ആവശ്യം റയിൽവേയുടെ പരിഗണനയിൽ. രാവിലെ നിലമ്പൂരിൽ നിർത്തിയിടുന്ന 16349 നമ്പർ രാജ്യറാണി എക്സ്പ്രസ് എറണാകുളം വരെ പകൽ സർവീസ് നടത്തണമെന്ന ആവശ്യവും റയിൽവേ പരിശോധിക്കുന്നു. കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പി പി സുനീര്‍ എം പിയ്ക്ക് അയച്ച കത്തിലാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.

നിലമ്പൂർ-ഷൊർണൂർ റെയിൽവെ ലൈനിലെ വൈദ്യൂതീകരണം ഏറെക്കുറെ പൂർത്തിയായതിനാൽ മേൽപ്പറഞ്ഞ ട്രെയിൻ സർവീസുകൾ യാത്രക്കാർക്ക് ഗുണകരമായ രീതിയിൽ ക്രമീകരിക്കണമെന്ന് പി.പി.സുനീർ റയിൽവേ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന് മറുപടിയായാണ് ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here