പാമ്പുകടിയേറ്റ് മരണപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം,വിശദവിവരങ്ങള്‍ ഇങ്ങനെ

Advertisement

തിരുവനന്തപുരം. പാമ്പുകടിയേറ്റ് മരണപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം
ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിൽ കൊണ്ട് വന്നത് വനം വകുപ്പിന്റെ പ്രത്യേക ശുപാർശ പരിഗണിച്ച്.
ശുപാർശ നൽകിയത് പാമ്പുകടിയേറ്റ് ഉള്ള മരണം ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ. തീരുമാനം നടപ്പിലാക്കുന്നതോടെ പാമ്പുകടിയേറ്റുള്ള മരണത്തിന് ഉയർന്ന നഷ്ടപരിഹാര തുക ലഭിക്കും.

കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗമാണ് പാമ്പുകടിയേറ്റുള്ള മരണത്തിനുള്ള നഷ്ടപരിഹാരം ദുരന്തനിവാരണ നിധിയിൽ നിന്ന് നൽകാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഉള്ള മരണങ്ങൾ വർധിച്ച സാഹചര്യത്തിൽ വനം വകുപ്പ് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. നേരത്തെ 2 ലക്ഷം രൂപ ലഭിച്ചിടത്ത് ഇനി മുതൽ 4 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. പുതിയ തീരുമാനം വനത്തിന് പുറത്തെ മരണങ്ങൾക്ക് മാത്രമായിരിക്കും ബാധകമാകുക. അതേസമയം വനത്തിനുള്ളിൽ പാമ്പുകടിയേറ്റ് മരണപ്പെടുന്നവർക്ക് 10 ലക്ഷം രൂപ ധനസഹായം തുടരും.
സംസ്ഥാനത്ത് 2011 മുതൽ 2025 ജനുവരി വരെ പാമ്പുകടിയേറ്റ് മാത്രം മരിച്ചത് 1149 പേരാണ്..പുതിയ തീരുമാനത്തോടെ മരണപ്പെടുന്നവരുടെ കുടുംബത്തിന് കൂടുതൽ നഷ്ടപരിഹാര തുക ലഭിക്കാൻ അവസരമെരുങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here