ചാരുംമൂട്. പേ വിഷബാധയേറ്റ് ചികിത്സയിലിരിക്കെ മരിച്ച 11 വയസ്സുകാരന് നാടിൻറെ അന്ത്യാഞ്ജലി, തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽ നിന്ന് ഇന്ന് രാവിലെ 11 മണിയോടെയാണ് ശ്രാവണിൻ്റെ മൃതദേഹം ചാരുംമൂട്ടിലെ വീട്ടിൽ എത്തിച്ചത് ‘ ഫെബ്രുവരി 6നാണ് ശാരീരിക അവശതകളെ തുടർന്ന് 11 വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് :
മൂന്നുമാസം മുൻപ് തെരുവുനായ ആക്രമിച്ചത് ശ്രാവൺ വീട്ടുകാരോട് ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല -സൈക്കിളിൽ നിന്ന് വീണ ചെറിയ മുറിവുകൾ മാത്രമെന്ന് വീട്ടുകാരും ധരിച്ചു -പക്ഷേ രണ്ടാഴ്ച മുൻപ് അവശനായതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു -ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പേവിഷബാധയാണെന്ന് സ്ഥിരീകരിച്ചു -ദിവസങ്ങളോളം തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ജീവിതത്തിനും മരണത്തിനും ഇടയിൽ കഴിയുകയായിരുന്നു ശ്രാവൺ-
പ്രദേശത്ത് തെരുവുനായ്ക്കളെക്കൊണ്ട് ബുദ്ധിമുട്ടിയിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത് -ശ്രാവണിന്റെ മൃതദേഹം
ഉച്ചയോടെ വീട്ടിൽ എത്തിച്ച മൃതദേഹം വൈകിട്ടോടെ സംസ്കരിക്കും.