കൊല്ലം:കേരളത്തിലെ 14 ജില്ലകളിലുമുള്ള രാജീവ്,രാജീവൻ എന്നീ പേരുകാരുടെ സംസ്ഥാനതല കൂട്ടായ്മ മാർച്ച് 2ന് പെരുമ്പാവൂരിൽ നടക്കും.’രാജീവം -2025′ എന്ന പേരിൽ ഒരേ പേരുകാരുടെ പേരിൽ സംഘടിപ്പിക്കുന്ന ഈ കൂട്ടായ്മ സംസ്ഥാനത്ത് തന്നെ ആദ്യത്തേതാണ്.രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ പെരുമ്പാവൂർ ഫൈൻ ആർട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ചാണ് കൂട്ടായ്മ നടക്കുന്നത്.കൂട്ടായ്മയുടെ കോ ഓർഡിനേറ്ററായ രാജീവ് പി.കെ.പെരുമ്പാവൂരിൻ്റെ ആശയമാണ് വിജയത്തിലേക്ക് എത്തിയിരിക്കുന്നത്.ഇതിനായി സമാനമനസ്കരായ രാജീവന്മാരെ ഉൾപ്പെടുത്തി അദ്ദേഹം വലിയ പ്രചരണമാണ് മാസങ്ങളായി നടത്തി വന്നത്.സോഷ്യൽ മീഡിയ വഴിയാണ് രാജീവന്മാരെ കൂടുതലായും കണ്ടെത്തിയത്.ഇതിനോടകം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരടക്കം ആയിരത്തോളം പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.ഇവരിൽ രാജീവ്,രാജീവൻ എന്നീ പേരുകളിലുള്ള സ്ത്രീകൾ ഉണ്ടെന്നതും മറ്റൊരു പ്രത്യേകത.അംഗങ്ങൾ അവതരിപ്പിക്കുന്നത് ഉൾപ്പെടെ വിവിധങ്ങളായ കലാ പരിപാടികൾ കൂട്ടായ്മയ്ക്ക് പകിട്ടേകും കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭാവിയിൽ സമൂഹത്തിന് ഉപകാരപ്രദമാകുന്ന നല്ല കാര്യങ്ങൾ ചെയ്യണമെന്നും ലക്ഷ്യമുണ്ട്.കൂടുതൽ വിവരങ്ങൾക്കും കൂട്ടായ്മയുടെ ഭാഗമാകുന്നതിനും 9496245676.
Home Lifestyle Entertainment രാജീവ്,രാജീവൻ പേരുകാർ ഒത്തു ചേരുന്നു;സംസ്ഥാനതല കൂട്ടായ്മ മാർച്ച് 2ന് പെരുമ്പാവൂരിൽ