ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല; പി.ജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Advertisement

കൊല്ലം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ആദ്യ ബാച്ചിലെ എം.എ ഇംഗ്ലീഷ്, എം.എ മലയാളം പ്രോഗ്രാമുകളുടെ അന്തിമ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ജനുവരി 12നാണ് പരീക്ഷകള്‍ പൂര്‍ത്തിയായത്. എം.എ മലയാളത്തിന് 603 പേര്‍ പരീക്ഷാ എഴുതിയതില്‍ 510 പേര്‍ വിജയിച്ചു. എം.എ ഇംഗ്ലീഷിന് 489 പേര്‍ പരീക്ഷാ എഴുതിയതില്‍ 363 പേര്‍ വിജയിച്ചു.
പരീക്ഷാ ഫലം വിവിധ ലേണര്‍ സപ്പോര്‍ട്ട് സെന്ററുകളുടെ ക്രമത്തില്‍ www.sgou.ac.in എന്ന വെബ്‌സൈറ്റില്‍
ലഭ്യമാണ്.

Advertisement