അച്ഛനും മകൾക്കും ഭാരത് സേവ് സമാജ് പുരസ്കാരം

Advertisement

തിരുവനന്തപുരം: ദേശീയ വികസന ഏജൻസിയായ സെൻട്രൽ ഭാരത് സേവക് സമാജിന്റെ പുരസ്കാരത്തിന് അച്ഛനും മകളും അർഹരായി. സംസ്ഥാന അധ്യാപക – വനമിത്ര  അവാർഡ് ജേതാവ് എൽ സുഗതനും മകൾ ഭവികാ ലക്ഷ്മിക്കുമാണ് പുരസ്കാരം ലഭിക്കുക. കൊല്ലം ശാസ്താംകോട്ട സ്വദേശിയും ആലപ്പുഴ താമരക്കുളം വിവി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനും ആണ് ഇദ്ദേഹം.  കഴിഞ്ഞ കാൽ നൂറ്റാണ്ടായി കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ   നിസ്തുലമായ സംഭാവനകൾ മാനിച്ചു കൊണ്ടാണ് അവാർഡ് നൽകുന്നത്. പ്രശസ്ത കവിയത്രി സുഗതകുമാരി ടീച്ചറിന്റെ  സ്മരണാർത്ഥം പ്രവർത്തിക്കുന്ന സുഗതവനം  ചാരിറ്റബിൾ ട്രസ്റ്റ് കേരളത്തിലെ സ്കൂൾ കുട്ടികൾക്കായി നടപ്പാക്കിവരുന്ന പ്രതിഭാ മരപ്പട്ടം അവാർഡ്, ഇക്കോ സ്റ്റോൺ പ്രോജക്ട്, കുരുവിക്കൊരു തുള്ളി, കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ  പ്രതിഭകളായ കുട്ടികളെയും അധ്യാപകരെയും  ലോകജനതയ്ക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടി തുടങ്ങിയ പള്ളിക്കുടം ടി വി, വിദ്യാലയങ്ങളിലെ വിവിധ പരിശീലനങ്ങൾ, പരിസ്ഥിതി പ്രവർത്തനങ്ങൾ, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി  ഇടപെട്ടിട്ടുള്ള പ്രവർത്തനങ്ങൾ,  എഴുത്തുകാരൻ   തുടങ്ങി വ്യത്യസ്തമായ തരത്തിൽ വരും തലമുറയെ കൈപിടിച്ചുയർത്തുന്ന പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്.
        ഇദ്ദേഹത്തിന്റെ ഇളയമകളും    കൊല്ലം ജില്ലയിൽ ശൂരനാട് വടക്ക് നടുവിലെമുറി എൽപിസിസിലെ നാലാം ക്ലാസ് വിദ്യാർഥിനിയുമാണ്  ഭവികാ ലക്ഷ്മി. പാഠ്യ  പാഠ്യേതര മേഖലകളിലെ മികച്ച പ്രവർത്തനം വിലയിരുത്തിയാണ് ഭവികയ്ക്ക് അവാർഡ് ലഭിക്കുന്നത്. കാര്യപ്രസക്തിയുള്ള വിഷയങ്ങളിലൂടെയും കോമഡി സ്കിറ്റുകളിലൂടെയും നിരവധി കഥാപാത്രങ്ങൾക്കാണ് ഇതിനാലകം ഭവിക ജീവൻ  നൽകിയിട്ടുള്ളത്.റീൽസിൽ  മാത്രമല്ല നൃത്തത്തിലും പ്രസംഗത്തിലും കാവ്യാപനത്തിലും  എഴുത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ് ഈ കൊച്ചു കലാകാരി. കൂടാതെ  സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ബോധവൽക്കരണ റീൽസുകൾ അവതരിപ്പിച്ചതിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ആരോഗ്യവകുപ്പ് മന്ത്രിയുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് നൽകി വരുന്ന  ഡോ എ പി ജെ അബ്ദുൽ കലാം ബാലപ്രതിഭാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ശാസ്ത്രമേളകളിലും കലാമേളകളിലും
സബ്ജില്ലാതലത്തിൽ   നേടിയിട്ടുള്ള വിജയങ്ങൾ, മാതൃകാപരമായ ജന്മദിനാഘോഷങ്ങൾ, ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ മികച്ച  വിജയങ്ങൾ എന്നിവയാണ് ഭവികയെ  അവാർഡിന് അർഹയാക്കിയത്. ഈ അവാർഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ഭവിക. ആദ്യമായി അഭിനയിച്ച ദാവീദ് എന്ന സിനിമ ഈ  മാസം 14ന് റിലീസ് ആവുകയാണ്  .റവന്യൂ ജീവനക്കാരി വി എസ് അനൂപാ മാതാവും ഏക സഹോദരൻ ഭവിൻ സുഗതൻ പ്ലസ് ടു വിദ്യാർത്ഥിയുമാണ്.
നാളെ തിരുവനന്തപുരം കവടിയാർ സദ്ഭാവന ഓഡിറ്റോറിയത്തിൽ  നടക്കുന്ന ചടങ്ങിൽ  ഭാരത് സേവക്  സമാജിന്റെ ദേശീയ അധ്യക്ഷൻ ബി എസ് ബാലചന്ദ്രൻ അവാർഡുകൾ വിതരണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here