ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി

Advertisement

മലപ്പുറം: മലപ്പുറം തേൾ പാറയിൽ ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി. തേൾ പാറ കുറുംമ്പ ക്ഷേത്ര മുറ്റത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കരടിപ്പെട്ടത്. ജനവാസ മേഖലയിൽ കരടിയുടെ ശല്യം രൂക്ഷമായതോടെയാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കരടിയെ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ വനംമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ഇന്ന് ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here