തിരുവനന്തപുരം.വന്യജീവി ആക്രമണങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് രൂക്ഷ വിമർശനവുമായി ദീപിക. മൂന്നു മനുഷ്യർക്ക് കൂടി കാട്ടു നിയമത്തിന്റെ വധശിക്ഷ എന്ന പേരിൽ എഡിറ്റോറിയൽ.1972ലെ നിയമം മനസാക്ഷി ഉണ്ടെങ്കിൽ മാറ്റണമെന്ന് ദീപിക പത്രം
10 ലക്ഷത്തിന്റെ ചാവു പണം കൊണ്ട് പരിഹാരത്തിനിറങ്ങരുതെന്ന് ദീപിക. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരുന്നു. കേന്ദ്രം വനം പരിസ്ഥിതി മന്ത്രി നിയമത്തെ തൊടാൻ തയ്യാറല്ല. നിസ്സഹായത പറയുന്ന സംസ്ഥാന വനം മന്ത്രിയെ എന്തിന് ആസ്ഥാനത്ത് വച്ചുകൊണ്ടിരിക്കുന്നു. വയനാട് എം പി പ്രിയങ്ക ഗാന്ധിക്കും വിമർശനം
കോൺഗ്രസ് കൊണ്ടുവന്ന നിയമത്തിൻ്റെ ദുരന്തങ്ങളെ ഭവന സന്ദർശനം കൊണ്ട് പരിഹരിക്കാം എന്ന് കരുതരുത്. ഒന്നുമറിയാത്തതുപോലെയാണ് വി ഡി സതീശൻ മലയോര യാത്ര നടത്തുന്നത് എന്നും പരിഹാസം.