2025 ഫെബ്രുവരി 12 ബുധൻ
BREAKING NEWS
👉കുളത്തൂപ്പുഴ എണ്ണപ്പന തോട്ടത്തിലെ തീപിടുത്തം പുനലൂർ ആർ ഡി ഒ അന്വേഷണം നടത്തും.
👉കയർ ബോഡ് ജീവനക്കാരി ജോളി മധുവിൻ്റെ മരണത്തിന് മുമ്പ് എഴുതിയ കത്ത് പുറത്ത്
👉ഭർത്താവിനെതിരെ പരാതി പറയാനെത്തിയ യുവതിയോട് കോഴിക്കോട് കൊടുവള്ളി പ്രിൻസിപ്പൽ എസ് ഐ മോശമായി പെരുമാറിയതായി മുഖ്യമന്ത്രിക്ക് പരാതി.

👉ഭാരത് ജോഡോ യാത്രയ്ക്കിടെ സൈന്യത്തിന് നേരെ അപകീർത്തി പരാമർശം നടത്തിയെന്ന കാരണത്താൽ ലക്നൗ കോടതി രാഹൂൽ ഗാന്ധിയ്ക്ക് സമൻസ് അയച്ചു
👉 പാതി വില തട്ടിപ്പിൽ ഉന്നതർക്കെതിരെ തല്ക്കാലം നടപടി വേണ്ടന്ന് ക്രൈംബ്രാഞ്ചിന് നിർദ്ദേശം
👉പാതി വില തട്ടിപ്പുകാരനിൽ നിന്ന് പൊതുപ്രവർത്തകർ സംഭാവന സ്വീകരിച്ച സംഭവവും അന്വേഷണ പരിധിയിലില്ല

🌴 കേരളീയം 🌴
🙏 സംസ്ഥാനത്തെ ഉയര്‍ന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കണമെന്നാണ് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയില്‍ 8 മണിക്കൂര്‍ ആക്കി ജോലി സമയം ക്രമീകരിക്കണം. ഫെബ്രുവരി 11 മുതല്‍ മെയ് 10 വരെയാണ് നിയന്ത്രണം.
🙏 സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും തണലൊരുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശം. നിര്‍ജലീകരണം തടയാന്‍ തണുത്ത കുടിവെള്ളം ലഭ്യമാക്കണമന്നും നിര്‍ദ്ദേശമുണ്ട്. പകല്‍ 11നും ഉച്ചയ്ക്ക് മൂന്നിനും ഇടയില്‍ കന്നുകാലികളെ തുറസായ സ്ഥലങ്ങളില്‍ മേയാന്‍ വിടരുതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

🙏 കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വിസി സിസ തോമസിന് ഒരാഴ്ചക്കകം സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷനും കുടിശികയും നല്‍കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. 2023 ല്‍ വിരമിച്ച ശേഷം സിസ തോമസിന് ഇതുവരെ ആനുകൂല്യങ്ങളൊന്നും നല്‍കിയിരുന്നില്ല.
🙏 പകുതി വില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. അനന്തു പ്രഥമ ദൃഷ്ട്യാ കുറ്റക്കാരന്‍ ആണെന്ന് കോടതി പറഞ്ഞു. അനന്തുകൃഷ്ണനെതിരെ മറ്റ് പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്.

🙏 പാതിവിലത്തട്ടിപ്പില്‍ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രാഥമികാന്വേഷണത്തിന് ശേഷമാണ് ഇ.ഡിയുടെ കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടതിന് പിന്നാലെയാണ് ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
🙏 കൊച്ചി കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി കുടുംബം. കയര്‍ ബോര്‍ഡ് ഓഫീസിലെ നാലു ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി. അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജോളിക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചുവെന്നും പരാതിയില്‍ പറയുന്നു.

🙏 മന്ത്രി എംബി രാജേഷിനെ നിയമസഭയിലെ ‘ ചട്ടം പഠിപ്പിച്ച് ‘ സ്പീക്കര്‍ എ.എന്‍.ഷംസീര്‍. ചര്‍ച്ചക്കിടെ സ്പീക്കറുടെ അനുവാദം ഇല്ലാതെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദ്യം ഉന്നയിക്കുകയും മന്ത്രി മറുപടി പറയുകയും ചെയ്തതോടെയാണ് സ്പീക്കര്‍ ഇടപ്പെട്ടത്.
🙏 ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷ രാവിലെയാക്കുക സാധ്യമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍. തിരൂര്‍ എം.എല്‍.എ. കുറുക്കോളി മൊയ്തീന്‍ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
🙏 വടകരയില്‍ ഒമ്പത് വയസുകാരി ദൃഷാന കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷെജിലിന് ജാമ്യം. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വ്യാജ രേഖ ചമച്ച് ഇന്‍ഷുറന്‍സ് തുക തട്ടിയ കേസില്‍ ഷെജിലിന് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

🙏 ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നേഴ്സിങ്ങില്‍ വിദ്യാര്‍ത്ഥികളെ റാഗിംങ്ങിന് ഇരയാക്കിയ 5 മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
🙏 നെന്മാറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ വച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. വീട്ടമ്മയുടെ മാല പൊട്ടിച്ചെന്ന കേസില്‍ സംശയത്തിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത അയിലൂര്‍ സ്വദേശിയാണ് കൈഞരമ്പ് മുറിച്ചത്.
🙏 തിരുവനന്തപുരം പാലോട് കരുമണ്‍കോട് വീട്ടിലെ കോമ്പൗണ്ടില്‍ കിടന്ന കാര്‍ കത്തി ഒരാള്‍ മരിച്ചു. അജു എന്ന് വിളിക്കുന്ന പുരുഷോത്തമന്‍ (64) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വീട്ടില്‍ ഈ സമയത്ത് ആരും ഇല്ലായിരുന്നു. കാര്‍ കത്തുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

🇳🇪 ദേശീയം 🇳🇪
🙏 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ.ഐ) സമ്പദ് വ്യവസ്ഥയെയും സുരക്ഷയെയും സമൂഹത്തെയും പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണെന്ന് പാരീസിലെ എ.ഐ ആക്ഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.
🙏 തെരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതിയുടെ നിര്‍ദേശം. തെരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും സുപ്രീംകോടതി ചോദിച്ചു.
🙏 തമിഴ് സൂപ്പര്‍താരം വിജയ്, തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും രാഷ്ട്രീയ നേതാവുമായ പ്രശാന്ത് കിഷോറുമായി തിങ്കളാഴ്ച ചെന്നൈയിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തി.

🙏 നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ കടുപ്പിച്ച് സിപിഐ . ഇന്ത്യ സഖ്യത്തിന്റെ യോഗം വിളിക്കാത്തത് എന്ത് കൊണ്ടെന്ന് ഡി രാജ ചോദിച്ചു.
🙏 മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് ഇതുവരെ സമവായത്തിലെത്താനായിട്ടില്ല. ബുധനാഴ്ച ബി.ജെ.പി എം.എല്‍എമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗവര്‍ണര്‍ അജയ്കുമാര്‍ ബല്ല കേന്ദ്രത്തിന് വിശദമായ റിപ്പോര്‍ട്ട്നല്‍കും.
🙏 ജമ്മു കശ്മീരിലെ അഖ്‌നൂരിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. സ്‌ഫോടനം നടന്ന പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെയും ആരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
🙏 ഭൂമിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ചന്ദ്രനില്‍ പോയിട്ട് എന്ത് കാര്യമാണ് ഉള്ളതെന്ന് സമാജ് വാദി നേതാവ് അഖിലേഷ് യാദവ്. കുംഭമേളയെ തുടര്‍ന്ന് പ്രയാഗ് രാജില്‍ അനുഭവപ്പെടുന്ന തീവ്ര ഗതാഗത കുരുക്ക് വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🙏 കുംഭ മേളയിലെ മാഗി പൂര്‍ണിമ ദിവസമായ ഇന്ന് പ്രധാനസ്‌നാനം നടക്കാനിരിക്കേ ട്രാഫിക് മുന്നറിയിപ്പുകളുമായി ഭരണകൂടം. പ്രദേശത്ത് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌നാനത്തിനായെത്തുന്ന ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് ഭരണകൂടത്തിന്റെ നടപടി.

🇦🇺 അന്തർദേശീയം 🇦🇽
🙏 നാടുകടത്തല്‍ വിഷയത്തില്‍ ട്രംപിനെ വിമര്‍ശിച്ച് മാര്‍പാപ്പ. അനധികൃത കുടിയേറ്റക്കാരോടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്നറിയിപ്പ്.
🙏 അമേരിക്കയുടെ ചുവടുപിടിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യു.കെ.യും ഒരുങ്ങുന്നു. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവുമധികം ആളുകള്‍ കുടിയേറിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന്‍. വിദ്യാര്‍ഥി വിസകളില്‍ യു.കെയില്‍ എത്തിയിട്ടുള്ളവര്‍ക്ക് തൊഴില്‍ ചെയ്യുന്നതിന് ഉള്‍പ്പെടെ നിയന്ത്രണങ്ങളുണ്ട്.
🙏 ഗാസയില്‍ ബന്ദികളാക്കിയിരിക്കുന്ന ഇസ്രയേലികളെ ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തന്‍ കരാര്‍ റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരേ മുതിര്‍ന്ന ഹമാസ് നേതാവ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഭീഷണി ഗാസ ഉടമ്പടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നാണ് ഹമാസ് നേതാവ് സമി അബു സുഹ്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

🙏 ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറിയില്ലെങ്കില്‍ ഗാസയില്‍ വീണ്ടും യുദ്ധമെന്ന് ബെഞ്ചമിന്‍ നെതന്യാഹു. എന്നാല്‍ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ ബന്ദി കൈമാറ്റത്തിനില്ലെന്നാണ് ഹമാസിന്റെ നിലപാട്. അതേസമയം, വൈറ്റ് ഹൗസില്‍ ട്രംപ് ജോര്‍ദാന്‍ രാജാവ് കൂടിക്കാഴ്ച തുടങ്ങി.
🏏 കായികം 🏏
🙏 ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ അന്തിമ ലിസ്റ്റ് ബി.സി.സി.ഐ. പുറത്തുവിട്ടു. പൂര്‍ണ ഫിറ്റ്‌നെസ് വീണ്ടെടുക്കാത്തതിനെ തുടര്‍ന്ന് ജസ്പ്രിത് ബുമ്രയെ സ്‌ക്വാഡില്‍ നിന്നൊഴിവാക്കി. പകരം ഹര്‍ഷിത് റാണയെ ടീമില്‍ ഉള്‍പ്പെടുത്തി. ഓപ്പണിങ് ബാറ്റര്‍ യശസ്വി ജയ്‌സ്വാളിന് പകരം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ ഉള്‍പ്പെടുത്തി.

🙏 ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഉച്ചക്ക് 1.30 മുതല്‍. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ സമ്പൂര്‍ണ വിജയത്തിനായിട്ടാകും ക്രീസിലിറങ്ങുക