വീണ്ടും കാട്ടാനക്കലി, അട്ടമലയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

Advertisement

വയനാട്. അട്ടമലയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. മൃതദേഹം എടുക്കാന്‍ സമ്മതിക്കാതെ നാട്ടുകാര്‍ സംഘര്‍ഷത്തില്‍.വനംവകുപ്പ് അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെയാണ് പ്രതിഷേധം. ഏറാട്ടുകുണ്ട് ഉന്നതിയിലെ ബാലകൃഷ്ണൻ്‍(27)ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി സുഹൃത്തുക്കളോട് കാട്ടാന ആക്രമണമുള്ളതിനാല്‍ നേരത്തേ വീട്ടില്‍പോകണം എന്ന് പറഞ്ഞ് പിരിഞ്ഞ യുവാവിനെ മരിച്ച നിലയില്‍ രാവിലെ കണ്ടെത്തുകയായിരുന്നു. ശിരസ് ചവിട്ടേറ്റ് ചതഞ്ഞ നിലയിലാണ്. പ്രദേശം തേയിലത്തോട്ടം മേഖലയാണ്. കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട ആളാണ് ബാലകൃഷ്ണന്‍.

Advertisement