യുവതി ജീവനൊടുക്കിയതിന് പിന്നാലെ ആത്മഹത്യക്കു ശ്രമിച്ച ആൺസുഹൃത്ത്തൂങ്ങി മരിച്ചു

Advertisement

മലപ്പുറം. യുവതി ജീവനൊടുക്കിയതിന് പിന്നാലെ ആത്മഹത്യക്കു ശ്രമിച്ച ആൺസുഹൃത്ത്
തൂങ്ങി മരിച്ചു.കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്.വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് തൃക്കലങ്ങോട് സ്വദേശിയായ യുവതി ജീവനൊടുക്കിയത്

ഒരാഴ്ച മുൻപാണ് തൃക്കലങ്ങയോട് സ്വദേശി 19 കാരി ആത്മഹത്യ ചെയ്തത്.വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ആയിരുന്നു യുവതി ജീവനൊടുക്കിയത്.യുവതിയുടെ മരണ വിവരം അറിഞ്ഞു സുഹൃത്ത് സജീർ കൈ ഞരമ്പ് മുറിച്ചു ആത്മഹത്യ ശ്രമം നടത്തിയിരുന്നു
ഇത് ശ്രദ്ധയിൽപെട്ടതോടെ യുവാവിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ ആശുപത്രിയിൽ നിന്ന് സജീർ ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് ചാലിയാർ പുഴയുടെ എടവണ്ണ പുകമണ്ണ് കടവിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.യുവതിയുടെ മരണത്തിൽ നിരാശനായാണ് ആത്മഹത്യ എന്നാണ് നിഗമനം .മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി .എടവണ്ണ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here