എണ്ണിഎണ്ണി പൊലീസ് വീഴ്ചകള്‍, വീഴാതെ പിടിച്ചുനിന്ന് മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം. പൊലീസ് വീഴ്ചകൾ സംബന്ധിച്ച വിമർശനങ്ങളെ പ്രതിരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ചെറിയ വീഴ്ചകളെ പൊതു വൽക്കരിച്ച് ക്രമസമാധാനം
ആകെ തകർന്നുവെന്ന് പ്രചരിപ്പിക്കുന്നത് തെറ്റായ ചിത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊലീസിന് സമനില തെറ്റി. പിണറായി കാലത്തെ ക്രമസമാധാന നില ലജ്ജാവഹമാണെന്ന് ആയിരുന്നു വിഡി സതീശന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിൻ്റെ വിമർശനം.നെന്മാറ ഇരട്ടക്കൊല, പത്തനംതിട്ടയിൽ വിവാഹ സംഘത്തിന് നേരെ നടന്ന അതിക്രമം തുടങ്ങിയ സംഭവങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് ആണ് സഭയിൽ പോലീസ് വീഴ്ച ചർച്ചയാകാൻ വഴി വെച്ചത്. രണ്ട് സംഭവങ്ങളിലും പൊലിസിന് സംഭവിച്ച വീഴ്ച എണ്ണിപ്പറഞ്ഞ പ്രതിപക്ഷം ക്രമസമാധാനം തകർന്നു എന്ന് സമർത്ഥിക്കാനാണ് ശ്രമിച്ചത്.ചങ്ങലക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നാണ് പ്രതിപക്ഷ വിമർശനം

ക്രമസമാധാനം ആകെ തകർന്നു എന്ന പ്രതിപക്ഷ വിമർശനത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനായി.ചില സംഭവങ്ങൾ മാത്രം എടുത്ത്
കാട്ടി ക്രമസമാധാനം ആകെ തകർന്നുവെന്ന്പറഞ്ഞാൽ അത് കേരളത്തിൻ്റെ പൊതുചിത്രമാകില്ലന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. തെറ്റിനെ തെറ്റായി കാണം.കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.വാക്കൗട്ട് പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിലും തർക്കിച്ചു
പൊലീസ് വീഴ്ചകൾ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ചത് ശരാശരി മലയാളിയുടെ മനസിലുള്ള കാര്യങ്ങളാണെന്ന് പ്രതിപക്ഷ
ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here