ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 13ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരപരിധിയില്‍ ബാങ്കുകള്‍ക്ക് ഉള്‍പ്പെടെ അവധിയായിരിക്കും.
അതേസമയം, ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിനോടനുബന്ധിച്ച് നേര്‍ച്ചവിളക്കുകെട്ടിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി 26 വരെയാണ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക. വിവരങ്ങള്‍ ട്രസ്റ്റ് ഓഫീസില്‍ ലഭ്യമാവും.