കരവലി നടത്തി മീന്‍പിടുത്തം; ബോട്ടുകള്‍ പിടികൂടി

Advertisement

ചവറ ടൈറ്റാനിയം ഭാഗത്ത് തീരത്തോട് ചേര്‍ന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് പിടികൂടി. തൃലോക രാജ്ഞി, സെന്റ്. ഫ്രാന്‍സിസ് എന്നീ ബോട്ടുകളാണ് പിടികൂടിയത്. നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ചന്ദ്രലേഖ. റ്റിയുടെ നിര്‍ദ്ദേശ പ്രകാരം മറൈന്‍ എന്‍ഫോഴ്‌സ്മെന്റ്് ഇന്‍സ്‌പെക്ടര്‍ ഓഫ് ഗാര്‍ഡ് അരുണ്‍. എസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി കടലില്‍ നടത്തിയ പരിശോധനയിലാണ് ബോട്ടുകള്‍ പിടിച്ചെടുത്തത്.
തീരത്തോട് ചേര്‍ന്ന് ട്രോളിംഗ് നടത്തുന്നത് കെഎംഎഫ്ആര്‍ ആക്ട് പ്രകാരം നിയമ വിരുദ്ധമാണ്. യാനങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ വീതം പിഴ ചുമത്തുകയും, മത്സ്യം ലേലം ചെയ്ത് ഇരുപതിനായിരം രൂപ ഈടാക്കുകയും ചെയ്തു. പരിശോധനയില്‍ മറൈന്‍ പോലീസ് ഉദ്യോഗസ്ഥരായ ഡിക്‌സണ്‍, ജോണ്‍ ലൈഫ് ഗാര്‍ഡുകളായ മാര്‍ട്ടിന്‍, റോയി, ചോതിഷ്, സ്രാങ്ക് കുഞ്ഞുമോന്‍ എന്നിവര്‍ പങ്കെടുത്തു. കരവലി, പെയര്‍ ട്രോളിംഗ് എന്നിവ നടത്തുന്ന യാനങ്ങള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രമേഷ് ശശിധരന്‍. എസ്.ആര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here