ഉത്സവത്തോടനുബന്ധിച്ച് നടന്ന നാടന്‍ പാട്ടിനിടെ സംഘര്‍ഷം; യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

Advertisement

ഉത്സവത്തോടനുബന്ധിച്ച് നടന്ന നാടന്‍ പാട്ടിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. ആലപ്പുഴ താമല്ലാക്കല്‍ കൈതപറമ്പ് വടക്കതില്‍ അനന്തു സത്യനെ (അഖില്‍-30) യാണ് മാരാരിക്കുളത്ത് നിന്ന് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ ആലപ്പുഴ താമല്ലാക്കല്‍ പാലക്കുന്നേല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം.
കേസിലെ മറ്റു പ്രതികളായ താമല്ലാക്കല്‍ കാട്ടില്‍ പടീറ്റതില്‍ അനന്ദു(23), സുബീഷ് ഭവനില്‍ സുബീഷ് (36) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തലയ്ക്ക് കുത്തേറ്റ കുമാരപുരം ആഞ്ഞിലിക്കപ്പറമ്പില്‍ അമ്പാടി (21) ചികിത്സയിലാണ്.

Advertisement