തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലുംകൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും ബോംബു വെച്ചന്ന് വ്യാജ ഭീഷണി

Advertisement

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും ബോംബു വെച്ചന്ന് വ്യാജ ഭീഷണി. കേരള പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലാണ് വ്യാജസന്ദേശം എത്തിയത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. സിഎസ്എഫ് പോലീസും ചേർന്ന് വിമാനത്താവളത്തിലെ റൺവേയിൽ അടക്കം പരിശോധനകൾ നടത്തി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പരിശോധനകൾ പുരോഗമിക്കുകയാണ്. വ്യാജ സന്ദേശം അയച്ച ആൾ തെലുങ്കാനയിൽ നിന്നാണെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ മാസവും സമാനമായ ബോംബ് ഭീഷണികൾ ഉണ്ടായിരുന്നു

Advertisement