തിരുവനന്തപുരം.സംസ്ഥാനത്തെ ആംബുലൻസ് നിരക്ക് ഏകീകരിച്ചു ഗതാഗത വകുപ്പ് ഉത്തരവിറക്കി. ഐസിയു സപ്പോർട്ട് ഉള്ള ഡി ലെവൽ ആംബുലൻസിന്റെ മിനിമം ചാർജ് 20 കിലോമീറ്ററിന് 2500രൂപ. സി ലെവൽ ട്രാവലർ ആംബുലൻസിനു 1500 രൂപ
ബി ലെവൽ നോൺ എസി ട്രാവലറിനു 1000. എ ലെവൽ എസി ആംബുലൻസുകൾക്ക് 800. എ ലെവൽ നോൺ എസി ആംബുലൻസുകൾക്ക് 600 രൂപ. കാൻസർ ബാധിതർക്കും, 12 വയസിനു താഴെ ഉള്ള കുട്ടികൾക്കും കിലോമീറ്ററിനു രണ്ട് രൂപ ഇളവ് നൽകണം. ബിപിഎൽ ആളുകൾക്ക് 20% ഇളവ് നൽകണം. നിരക്ക് വിവരങ്ങൾ ആംബുലൻസിൽ പ്രദർശിപ്പിക്കണം. പലയിടത്തും ആംബുലൻസുകൾ അമിത ചാർജ് ഈടാക്കുന്നെന്ന പരാതിയെ തുടർന്നാണ് സർക്കാർ നടപടി