ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകം ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിവായി

Advertisement

തിരുവനന്തപുരം. ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകം പ്രതിക്ക് സഹോദരിയുമായുള്ള അവിശുദ്ധ ബന്ധം മൂലം എന്ന് പൊലീസ് കണ്ടെത്തി. പ്രതി അമ്മാവൻ ഹരികുമാർ മാത്രം എന്ന് പോലീസ്. കസ്റ്റഡിയിൽ ഇരുന്ന പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം.

ഹരികുമാറിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു. കൊലപാതകം സഹോദരിയോട് തോന്നിയ വൈരാഗ്യത്തെ തുടർന്ന്. ഹരികുമാറും സഹോദരി ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധം ഉണ്ടായിരുന്നു.ഇവര്‍ തമ്മില്‍ അടുത്തടുത്ത് മുറികളില്‍ ആയിരിക്കുമ്പോഴും രാത്രി വാട്സ് ആപ് കോളുകള്‍ നടത്തിയതിന്‍റെ ചുവടുപിടിച്ച് നടന്ന അന്വേഷണത്തിലാണ് പലതും വെളിവായത്. 29ന് രാത്രിയും ശ്രീതുവിനോട് തന്റെ മുറിയിലേക്ക് വരാൻ ഹരികുമാർ വാട്സാപ്പിൽ ആവശ്യപ്പെട്ടു. ശ്രീതു മുറിയിൽ എത്തിയെങ്കിലും ദേവേന്ദു കരഞ്ഞതിനാൽ തിരികെ പോയി. ഇത് പ്രതിയെ പ്രകോപിതനാക്കി.

തുടർന്നാണ് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞതെന്ന് പ്രതി സമ്മതിച്ചു. ഹരികുമാറിനെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ ആക്കി

Advertisement