2025 ഫെബ്രുവരി 13 വ്യാഴം
BREAKING NEWS
വന്യ ജീവി ആക്രമണം: വീണ്ടും വിവാദ പരാമർശവുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ. എന്ത് ശാശ്വത പരിഹാരമാണുള്ളതെന്ന് മന്ത്രി
👉വനവാസികളല്ലാത്ത
വർ വനത്തിനുള്ളിൽ പ്രവേശിക്കേണ്ടന്ന് മന്ത്രി എ കെ ശശീന്ദ്രൻ, താൻ രാജി വെച്ചാൽ വന്യമൃഗ ആക്രമണം കുറയുമോ എന്നും മന്ത്രി
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17394214013241639952369377038686.jpg?resize=677%2C760&ssl=1)
👉വനാതിർത്തിയിലു
ള്ളവരും വനത്തിനുള്ളിലേക്ക് പ്രവേശിക്കേണ്ടതില്ലെന്നും മന്ത്രി ശശീന്ദ്രൻ
👉യു ഡി എഫിൻ്റെ വയനാട് ഹർത്താൽ കൽപ്പറ്റയിലും മേപ്പാടിയിലും വാഹനങ്ങൾ തടത്ത് പ്രതിഷേധം
👉നീലഗിരി
കുനൂരിൽ ജനവാസ മേഖലയിൽ പുലി സാന്നിധ്യം, പരിശോധന തുടരുന്നു.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17394214013802975353808062810744.jpg?resize=696%2C696&ssl=1)
👉ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊല പാതകം : അമ്മാവൻ ഹരികുമാർ മാത്രം പ്രതിയെന്ന് പോലീസ്, പ്രതി കുറ്റം സമ്മതിച്ചതായും പോലീസ്
👉വയനാട് പുൽപ്പള്ളിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം പ്രതി രജ്ജിത്തിനായി അന്വേഷണം ഊർജിതമെന്ന് പോലീസ്
👉ചോറ്റാനിക്കര പോക്സോ അതിജീവിതയുടെ കൊലപാതകം പ്രതിയ്ക്കെതിരെ കുറ്റകരമായ നരഹത്യക്കുറ്റം കൂടി ചുമത്തി
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17394214012182732461419045478537.jpg?resize=539%2C720&ssl=1)
👉മൂന്നാറിനും മറയൂരിനും ഇടയിൽ കാട്ടാന പടയപ്പയെ കണ്ട് ഇരുചക്രവാഹനത്തിൽ നിന്ന് ഇറങ്ങി ഓടി മറിഞ്ഞ് വീണ് തൃശൂർ സ്വദേശികളായ രണ്ട് പേർക്ക് പരിക്ക്
👉ഫോൺ നൽകാത്തതിനെ തുടർന്ന് ബംഗ്ലൂരിൽ 10-ാം ക്ലാസ് വിദ്യാർത്ഥി അവന്തിക അപ്പാർട്ട് മെൻ്റിലെ 20ാം നിലയിൽ നിന്ന് ചാടി മരിച്ചു
👉എറണാകുളം കരുവേലിപ്പടിയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന നാല് കാറുകൾ ലഹരി മാഫിയ എറിഞ്ഞ് തകർത്തു.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17394214012582151160585910064222.jpg?resize=696%2C482&ssl=1)
🌴 കേരളീയം 🌴
🙏 വന്യ ജീവി ആക്രമണത്തിന് ശാശ്വത പരിഹാരം തേടി വയനാട്ടിൽ യു ഡി എഫ് ആരംഭിച്ച ഹർത്താൽ പുരോഗമിക്കുന്നു. കടകൾ തുറന്നിട്ടില്ല. പലേടത്തും വാഹനങ്ങൾ തടയുന്നു
🙏തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും എറണാകുളത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം.തെലങ്കാനയിൽ നിന്ന് പൊലീസിന്റെ എഫ്ബി മെസഞ്ചറിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17394214009652962514225171741746.jpg?resize=577%2C720&ssl=1)
🙏 കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. 44 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിസ്ചാര്‍ജ്. ഡിസംബര്‍ 29നാണ് എംഎല്‍എക്ക് പരിക്കേറ്റത്.
🙏പാതിവില തട്ടിപ്പ് കേസില്‍ പദ്ധതിയുടെ മുഴുവന്‍ ഉത്തരവാദിത്തവും അനന്തുകൃഷ്ണനെന്ന് സായിഗ്രാം ആനന്ദകുമാർ.
🙏പാതിവില സ്‌കൂട്ടര്‍ തട്ടിപ്പുകേസില്‍ ആനന്ദ കുമാറിനെ ഒന്നാം പ്രതിയാക്കി ഫോര്‍ട്ടുകൊച്ചിയില്‍ കേസ്. അനന്തുകൃഷ്ണന്‍ കേസില്‍ രണ്ടാം പ്രതിയാണ്.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17394214008683328946866163545565.jpg?resize=696%2C701&ssl=1)
🙏വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. ഡിവിഷന്‍ ബെഞ്ച് സ്വമേധയാ എടുത്ത കേസിലാണ് നേരിട്ടെത്തിയത്.
🙏വന്യജീവി ആക്രമണ
ത്തെ തടയാനായി കര്‍മ്മപദ്ധതിയുമായി വനം വകുപ്പ്. ഇതിനായി വനം വകുപ്പ് 10 മിഷനുകള്‍ രൂപീകരിച്ചു. എല്ലാ ഫോറസ്റ്റ് ഡിവിഷനിലും ആന താരകള്‍ നിര്‍മ്മിക്കാനും വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാര പാതകള്‍ നിരീക്ഷിക്കുവാനും കര്‍മ്മപദ്ധതിയില്‍ തീരുമാനമായി.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17394214010776262730744984840408.jpg?resize=576%2C720&ssl=1)
🙏മനുഷ്യമൃഗ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന് 50 ലക്ഷം അനുവദിച്ച് ദുരന്തനിവാരണ വകുപ്പ്. ജില്ലാ കളക്ടര്‍ക്ക് പണം കൈമാറും. വനാതിര്‍ത്തി പ്രദേശങ്ങളിലെ അടിക്കാട് വെട്ടാനും ഈ പണം ഉപയോഗിക്കാം.
🙏 വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിസോണ്‍ കലോത്സവം 16നും 17 നും നടത്താന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. തൃശൂര്‍ റൂറല്‍ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിധി.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17394214009328445582460299497674.jpg?resize=543%2C720&ssl=1)
🙏കോട്ടയം ഗവണ്‍മെന്റ് നഴ്സിംഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ക്രൂരമായി റാഗ് ചെയ്ത അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍. വിശദമായ ചോദ്യം ചെയ്യലില്‍ റാഗിംഗ് നടത്തിയ വിവരം പ്രതികള്‍ സമ്മതിച്ചു.
🙏 ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന്‍ ഹരികുമാര്‍ മാത്രമാണ് പ്രതിയെന്ന് അന്വേഷണസംഘം ഉറപ്പിച്ചു. കസ്റ്റഡിയിലായിരുന്ന പ്രതി കുറ്റം സമ്മതിച്ചതായും അന്വേഷണസംഘം വെളിപ്പെടുത്തി. പ്രതി ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നു.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17394214009061502964049166521283.jpg?resize=512%2C640&ssl=1)
🙏 തൃപ്പൂണിത്തുറ എരൂരില്‍ പെരീക്കാട് തമ്പി എന്നു വിളിക്കുന്ന സനലിനെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് ജിഷി പിടിയില്‍.
🙏 ചേര്‍ത്തലയിലെ വീട്ടമ്മ സജിയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ചേര്‍ത്തല മുട്ടം പണ്ടകശാല പറമ്പില്‍ വിസി സജി (48) ഞായറാഴ്ചയാണ് മരിച്ചത്.
🙏പാലക്കാട് കല്ലടിക്കോട് ഫെബ്രുവരി അഞ്ചിന് കല്ലടിക്കോട് സ്വദേശി റന്‍സിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെയും പെണ്‍സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17394214014126179183214457260270.jpg?resize=696%2C696&ssl=1)
🇳🇪 ദേശീയം 🇳🇪
🙏 ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് വാഷിംഗ്ടണിലേക്ക് തിരിച്ചു. ഫ്രാന്‍സിന്റെ സഹായത്തോടെ കൂടുതല്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള പ്രാരംഭ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ചു.
🙏 തെരഞ്ഞെടുപ്പ് സമയത്തുള്‍പ്പടെ നല്‍കുന്ന സൗജന്യങ്ങളിലൂടെ പരാദജീവികളെയല്ലേ സൃഷ്ടിക്കുന്നതെന്ന് സുപ്രീംകോടതി.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17394214010433544898320343833550.jpg?resize=509%2C720&ssl=1)
🙏 ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയിലെ തിക്കിലുംതിരക്കിലും എത്രയാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന കണക്കുകള്‍ പുറത്തുവിടാന്‍ യോഗി സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
🙏 പ്രയാഗ് രാജിലെ മഹാകുംഭ് നഗറിലെ മാഗ് പൂര്‍ണിമയില്‍ പുണ്യസ്നാനത്തിനെത്തുനന ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഓപ്പറേഷന്‍ ചതുര്‍ഭുജ് പദ്ധതി.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17394214008123488548654497000826.jpg?resize=696%2C621&ssl=1)
🇳🇪 ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരേ പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പ്രകോപനമില്ലാതെ വെടിയുതിര്‍ത്തതായി സുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
🇦🇽 അന്തർദേശീയം 🇦🇴
🙏 എട്ടുമാസമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിയുന്ന നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും മാര്‍ച്ചില്‍ തിരിച്ചെത്തും. മാര്‍ച്ച് 12-ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് പുറപ്പെടുന്ന സ്‌പെയ്സ് എക്സിന്റെ ക്രൂ 10 ദൗത്യത്തിലാണ് ഇരുവരും മടങ്ങിയെത്തുകയെന്ന് നാസ അറിയിച്ചു.
🙏 പലസ്തീനികളെ ഗാസയില്‍ നിന്ന് മാറ്റാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തെ എതിര്‍ത്ത് അറബ് ലീഗ്. നിര്‍ദേശം അറബ് മേഖലയ്ക്ക് സ്വീകാര്യമല്ലെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്‌മദ് അബുല്‍ ഗെയ്ത് വ്യക്തമാക്കി. നൂറു വര്‍ഷം പ്രതിരോധിച്ച നീക്കത്തെ ഇനിയും പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17394214012825040329023847096206.jpg?resize=539%2C720&ssl=1)
🙏 യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ റഷ്യയും യുക്രൈനും ചര്‍ച്ചയ്ക്ക് തയ്യാറായാല്‍, ഇരുരാജ്യങ്ങളും പിടിച്ചെടുത്ത പ്രദേശങ്ങളുടെ പരസ്പര കൈമാറ്റം എന്ന നിര്‍ദേശം യുക്രൈന്‍ മുന്നോട്ട് വെക്കുമെന്ന് റിപ്പോര്‍ട്ട്. യുക്രൈനിലെ റഷ്യയുടെ കൈവശമുള്ള ഭൂപ്രദേശങ്ങള്‍ക്ക് പകരം കുര്‍സ്‌കിലെ യുക്രൈന്‍ അധിനിവേശ പ്രദേശം റഷ്യക്ക് നല്‍കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.
🙏 യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനെപ്പറ്റി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുമായും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായും സംസാരിച്ചെന്നും ട്രംപ് പറഞ്ഞു.
![](https://i0.wp.com/www.newsatnet.com/wp-content/uploads/2025/02/wp-17394214011471199210690066727323.jpg?resize=539%2C720&ssl=1)
🏏 കായികം ⚽
🙏 ദേശീയ ഗെയിംസില്‍ കേരളത്തിന് വീണ്ടും സ്വര്‍ണം. 4×400 മികസ്ഡ് റിലേയിലാണ് കേരളം സ്വര്‍ണം നേടിയത്. മനു ടി.എസ്, സ്‌നേഹ കെ, ബിജോയ് ജെ, അന്‍സ ബാബു എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്.
🙏 ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ മത്സരത്തില്‍ 142 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.