കോഴിക്കോട്ട് പുലർച്ചെ എടിഎം കവർച്ചാശ്രമം, പൊലീസിനെ ഭീഷണിപ്പെടുത്തി; യുവാവ് പിടിയിൽ

Advertisement

കോഴിക്കോട്:∙ നഗരാതിർത്തിയിൽ പുലർച്ചെ എടിഎം കവർച്ചാ ശ്രമത്തിനിടെ ഒരാൾ കസ്റ്റഡിയിൽ. മലപ്പുറം സ്വദേശി വിജേഷിനെയാണു (38) ചേവായൂർ പൊലീസ് പിടികൂടിയത്. പുലർച്ചെ 2.30ന് പൊലീസ് പട്രോളിങ്ങിനിടെയാണു സംഭവം.

പറമ്പിൽ കടവിലെ ധനകാര്യ സ്ഥാപനത്തിന്റെ എടിഎം ഷട്ടർ താഴ്ത്തിയ നിലയിലായിരുന്നു. ഉള്ളിൽ വെളിച്ചവും ആളനക്കവും ശ്രദ്ധയിൽപ്പെട്ടപ്പോഴാണു പൊലീസ് സംഘം പരിശോധിച്ചത്. എടിഎമ്മിനു പുറത്തു ഗ്യാസ് കട്ടറും കണ്ടതോടെ പൊലീസ് ഷട്ടർ തുറക്കാൻ ശ്രമിച്ചു. അപ്പോൾ അകത്തുണ്ടായിരുന്ന യുവാവ് ഭീഷണിപ്പെടുത്തി.

സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ എം.മുക്തിദാസ്, സിപിഒ എ.അനീഷ്, ഡ്രൈവർ എം.സിദ്ദിഖ് എന്നിവർ യുവാവിനെ ബലം പ്രയോഗിച്ച് പിടികൂടി. അസി.കമ്മിഷണർ എ.ഉമേഷിനെ വിവരം അറിയിച്ചു. ഇൻസ്പെക്ടർ സജിത്തിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി പ്രതിയെ ചേവായൂർ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്യുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here