കോഴിക്കോട്.എടിഎം കവർച്ചാ ശ്രമത്തിനിടെ കോഴിക്കോട് യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി വിജേഷ് ആണ് ചേവായൂർ പോലീസിന്റെ പിടിയിലായത്. ടൈൽസ് കട്ടർ ഉപയോഗിച്ച് എടിഎം തകർക്കാനായിരുന്നു പ്രതിയുടെ ശ്രമം.
പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകർക്ക് തോന്നിയ സംശയമാണ് പ്രതിയെ വലയിലാക്കിയത്. ഷട്ടർ താഴ്ന്ന നിലയിൽ, ATM മെഷീനിരിക്കുന്ന മുറിയിൽ വെളിച്ചം കണ്ടതോടെ ജീപ്പ് നിർത്തി ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു.
ഇതോടെയാണ് വലിയൊരു എ ടി എം കവർച്ച ശ്രമം ചെറുക്കാനായത്. ആയുധങ്ങൾ ഉപയോഗിച്ച് എ ടി എം തകർത്ത് പണം കവരാനായിരുന്നു പ്രതിയുടെ ശ്രമം. ടൈൽസ് കട്ടർ, ഹാമർ, കമ്പിപ്പാര തുടങ്ങിയ ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. മലപ്പുറം – കോട്ടക്കൽ സ്വദേശി വിജേഷിനെയാണ് പൊലിസ് പിടി കൂടിയത്. പ്രവാസിയായിരുന്ന വിജേഷ് ഏതാനും മാസങ്ങളായി നാട്ടിലാണ്. ഷെയർ മാർക്കറ്റിലൂടെ വൻ തുക നഷ്ടമായ പ്രതി പണം കണ്ടെ ഞാൻ മോഷണ വഴി തെരഞ്ഞെടുക്കുകയായിരുന്നു. 42 ലക്ഷം രൂപ കടമുണ്ടെന്നും വീട്ടാൻ വഴിയില്ലാത്തതിനാലാണ് ഈ പണിക്ക് ഇറങ്ങിയതെന്നുമാണ് പ്രതി പൊലീസിന് നൽകിയ മൊഴി.