പാലാ നഗരസഭ ചെയർമാനെതിരായ അവിശ്വാസ പ്രമേയം ഇന്ന് ചർച്ചയ്ക്ക്

Advertisement

പാലാ. നഗരസഭ ചെയർമാനെതിരായ അവിശ്വാസ പ്രമേയം ഇന്ന് ചർച്ചയ്ക്ക് എടുക്കും . ഭരണ കെടുകാര്യസ്ഥത ആരോപിച്ച് സ്വതന്ത്ര അംഗമാണ് അവിശ്വാസം കൊണ്ടുവന്നത് . അതേസമയം കാലാവധി കഴിഞ്ഞിട്ടും ചെയർമാൻ സ്ഥാനം ഷാജു തുരുത്തൽ ഒഴിയാത്ത സാഹചര്യത്തിൽ അവിശ്വാസത്തെ എൽഡിഎഫ് തന്നെ പിന്തുണയ്ക്കാനുള്ള സാധ്യതയുമുണ്ട്. ഇന്ന് 10 മണിക്ക് മുമ്പ് രാജിവെക്കണമെന്നാണ് എൽഡിഎഫ് നൽകിയിരിക്കുന്ന നിർദ്ദേശം. അല്ലാത്തപക്ഷം അവിശ്വാസത്തെ പിന്തുണച്ച് ചെയർമാനെ പുറത്താക്കാനാകും നീക്കം നടക്കുക.

ഇന്നലെ 14 എൽഡിഎഫ് കൗൺസിലർമാരും സ്ഥാനമൊഴിയണമെന്ന് ചെയർമാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവിശ്വാസത്തെ പരാജയപ്പെടുത്തിയ ശേഷം രാജിവെക്കാം എന്നാണ് ചെയർമാൻ ഷാജുവിന്റെ നിലപാട്. കേരള കോൺഗ്രസിന് എമ്മിലെ ധാരണ പ്രകാരം അവസാനത്തെ ഒരു വർഷമാണ് ഷാജു വി തുരുത്തന് നൽകിയത്. ജോസ് കെ മാണി അടക്കം പറഞ്ഞിട്ടും രാജിവെക്കാത്ത സാഹചര്യത്തിലാണ് ഭരണപക്ഷ കൗൺസിലർമാർ കടുത്ത നിലപാടിലേക്ക് എത്തിയത്.