കോട്ടയം .ഗവൺമെൻറ് നഴ്സിംഗ് കോളേജിലെ റാഗിംഗിൽ കൂടുതൽ പ്രതികൾ ഇല്ലെന്ന് പൊലീസ്. നിലവിൽ ഉള്ള പ്രത്രികൾ തന്നെയാണ് കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത് . റാഗിംങിന് ഇരയായ വിദ്യാർത്ഥികളുടെ വിശദമായ മൊഴിയും വിശദമായി രേഖപ്പെടുത്തി. ക്രൂര പീഡനം മുൻപും നടന്നതായി വിദ്യാർത്ഥികൾ മൊഴി നല്കിയതായി സൂചന .പ്രതികളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോളേജിലേക്ക് കെഎസ്‌യു ഇന്ന് പ്രതിഷേധ മാർച്ച് നടത്തും